നെട്ടൂർ: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് പൊലീസിൽ കീഴടങ്ങി. നെട്ടൂർ വ ിശുദ്ധ കുരിശിെൻറ ദേവാലയത്തിന് സമീപം രാമച്ചംകുഴിയിൽ ബിനിയെയാണ് (42) ഭർത്താവ് ആൻറ ണി (48) ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. പന ങ്ങാട് പൊലീസ് സ്റ്റേഷനിലാണ് ആൻറണി കീഴടങ്ങിയത്. പൊലീസ് ഉടൻ സ്ഥലത്തെത്തിയ െങ്കിലും ബിനി മരിച്ചിരുന്നു.
കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക, മാനസിക പീഡനത്തിന് ബിനി ഇരയാകാറുണ്ടായിരുന്നു. പനങ്ങാട് പൊലീസ് സ്റ്റേഷനിൽ നേരേത്ത പരാതി നൽകിയിരുന്നു. വാർഡ് കൗൺസിലർ ഇടപെട്ടാണ് പലപ്പോഴും കുടുംബ വഴക്ക് പരിഹരിച്ചിരുന്നത്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് ഫോണിൽ വിളിച്ച് ശരിയാക്കിത്തരാമെന്ന് പറഞ്ഞതായി ബിനിയുടെ പിതാവ് ജോൺ പറഞ്ഞു. ഇടക്കിടെ ഭീഷണിപ്പെടുത്താറുള്ളതിനാൽ ആൻറണി ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. എട്ടുമാസം മുമ്പ് വീട്ടിലെത്തി ആൻറണി ആക്രമിച്ചതായും ജോൺ പറഞ്ഞു.
ആൻറണിക്കൊപ്പമാണ് മാതാവ് താമസിക്കുന്നത്. ആൻറണിയുെടയും ബിനിയുെടയും മക്കളായ അനിൽ (12), അലൻ (10) എന്നിവർക്കൊപ്പം മാതാവ് ശനിയാഴ്ച കോലഞ്ചേരിയിലെ മകളുടെ വീട്ടിലേക്ക് പോയിരുന്നു. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ആൻറണി പ്രത്യേക സ്വഭാവക്കാരനായിരുെന്നന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തേ ഇറച്ചിവെട്ട് ജോലിക്ക് പോയിരുന്ന ഇയാൾ അടുത്തിടെയായി മരംെവട്ടാണ് ചെയ്തിരുന്നത്. നെട്ടൂർ പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരിയായിരുന്ന ബിനി ഒരുമാസമായി കലൂരിലെ കടയിലാണ് ജോലി നോക്കുന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നെട്ടൂർ വിശുദ്ധ കുരിശിെൻറ ദേവാലയ മുറ്റത്ത് പൊതുദർശനത്തിന് െവച്ചു. പിന്നീട് കോന്തുരുത്തിയിലെ വീട്ടിലെത്തിച്ച് 5.30ഓടെ കോന്തുരുത്തി പള്ളിയിൽ സംസ്കരിച്ചു. മക്കൾ ഇരുവരും തേവര സെൻറ് മേരീസ് യു.പി സ്കൂളിലെ എട്ട്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളാണ്. ആൻറണിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.