ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ പിടികൂടി; എത്തിച്ചത് തായ്​ലൻഡിൽനിന്ന്​

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേരെ പിടികൂടി. ഏഴു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.

മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്.

തായ്​ലൻഡിൽനിന്ന്​ വന്ന ഇവർ ബാഗിൽ അതിവിദഗ്ധമായാണ് കഞ്ചാവ് ഒളിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Hybrid cannabis seized at Kochi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.