മലപ്പുറം: കാത്തിരിപ്പിനൊടുവിൽ പാണക്കാട് അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടമാവുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിട്ടുനൽകിയ പത്ത് സെൻറ് സ്ഥലത്താണ് കെട്ടിടമുയരുക.
വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗം നിർമാണ തീരുമാനമെടുത്തു. പാണക്കാട് എല്‍.പി സ്‌കൂളിന് സമീപം ഗതാഗത, വൈദ്യുതി സൗകര്യമുള്ള ഭൂമിയാണ് ഹൈദരലി തങ്ങള്‍ വിട്ടുനല്‍കിയത്.
അര്‍ബന്‍ ഹെല്‍ത്ത് സെൻറർ വാടക കെട്ടിടത്തിലാണ് പ്രവർത്തനം. മലപ്പുറം നഗരസഭ 2020-21 വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയിരുന്നെങ്കിലും സ്ഥലം കണ്ടെത്താത്തതിനാല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സ്ഥലം കെട്ടിട നിര്‍മാണത്തിന് അനുയോജ്യമാണെന്ന് മുനിസിപ്പല്‍ എൻജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തുക അഡ്വാന്‍സായി അനുവദിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.