ഇടതുസർക്കാർ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നു -ഹൈദരലി ശിഹാബ്​ തങ്ങൾ

തിരുവനന്തപുരം: ഭക്ഷണത്തി​​​​െൻറയും വിശ്വാസത്തി​​​​െൻറയും പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊന്നൊടുക്കു​േമ ്പാൾ കേരള സർക്കാർ വിശ്വാസങ്ങളെയും ആചാരങ്ങ​െളയും വെല്ലുവിളിക്കുന്നെന്ന്​ മുസ്​ലിംലീഗ്​ സംസ്​ഥാന പ്രസിഡൻറ്​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ. മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്​ഥാന കമ്മിറ്റി സംഘടിപ്പിച്ച യുവജനയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവും മതേതര ത്വവും തകർക്കാനാണ്​ ബി.ജെ.പിയും നരേന്ദ്ര മോദിയും ശ്രമിക്കുന്നത്​. ഭക്ഷണത്തി​​​​െൻറയും വസ്​ത്രത്തി​​​​െൻറയ ും പേരിൽ രാജ്യത്ത്​ ഇനി ഒരാൾക്കും ജീവഹാനി സംഭവിക്കരുത്​. മനുഷ്യനെ കൊന്നിട്ടായാലും ജീവികളെ പരിപാലിക്കണമെന്ന ്​ പറയുന്നത്​ രാഷ്​ട്രീയമോ രാജ്യസ്​നേഹമോ അല്ല. അത്തരക്കാരിൽനിന്ന്​ ഇന്ത്യയെ മോചിപ്പിക്കാൻ കരുത്തുള്ള നേതൃത്വവും വിശാല ജനാധിപത്യചേരിയും രൂപപ്പെട്ടിരിക്കുന്നു. മോദി എത്ര തന്ത്രങ്ങൾ പയറ്റിയാലും അതിനെയെല്ലാം നിലംപരിശാക്കാൻ കരുത്തുള്ള നേതാവാണ്​ രാഹുൽ ഗാന്ധിയെന്ന്​ കഴിഞ്ഞ തെരഞ്ഞെടുപ്പ്​ ഫലങ്ങൾ തെളിയിച്ചു.

കേരളത്തിൽ മാർക്​സിസ്​റ്റ്​ അക്രമഭരണത്തിന്​ വഴിയൊരുക്കിയത്​ മതേതരവിശ്വാസികളിലെ ആശയക്കുഴപ്പമാണ്​. ഭരണം കിട്ടിയപ്പോൾ വിശ്വാസങ്ങളെയും ആചാരങ്ങളെയും വെല്ലുവിളിക്കാൻ സി.പി.എമ്മിന്​ ധൈര്യംവന്നു. കൊലപാതക രാഷ്​ട്രീയം പതിവായി. പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനുള്ള പണമെടുത്ത്​ വനിതാമതിൽ പണിത്​ പാർട്ടിയെ രക്ഷിക്കുകയാണ്​. ഇൗ കൊള്ളരുതായ്​മക്കെതിരെ കേരള ജനത പ്രതികരിക്കണം. വിശ്വാസവും മതസൗഹാർദവും സംരക്ഷിക്കാൻ ജനാധിപത്യചേരി ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, കർണാടക മന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ മുഖ്യാതിഥികളായി. യാത്ര ക്യാപ്​റ്റൻകൂടിയായ യൂത്ത്​ലീഗ്​ സംസ്​ഥാന പ്രസിഡൻറ്​ പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങൾ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, മുസ്​ലിംലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. ശശി തരൂർ, ഇ.ടി. മുഹമ്മദ്​ ബഷീർ, പി.വി. അബ്​ദുൽ വഹാബ്​, കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കൊടിക്കുന്നിൽ സുരേഷ്​, ഡോ. എം.കെ. മുനീർ, കെ.പി.എ. മജീദ്​, എം.പി. അബ്​ദുസ്സമദ്​ സമദാനി, പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ, ജാഥ വൈസ്​ ക്യാപ്​റ്റനും യൂത്ത് ​ലീഗ്​ ജനറൽ സെക്രട്ടറിയുമായ പി.കെ. ഫിറോസ്​, കെ.എം. ഷാജി, എം.എ. സമദ്​ തുടങ്ങിയവർ സംസാരിച്ചു. പതിനായിരങ്ങൾ പ​െങ്കടുത്ത പൊതുസമ്മേള​നത്തോടെയാണ്​ കാസർകോട്ടുനിന്ന്​ ആരംഭിച്ച യുവജനയാത്ര​ സമാപിച്ചത്​.

അണമുറിയാത്ത ആവേശം; തലസ്​ഥാനം ശ​ുഭ്രസാഗരം
തി​രു​വ​ന​ന്ത​പു​രം: അ​ണ​മു​റി​യാ​ത്ത ആ​വേ​ശ​ത്തി​ര​യി​ൽ ത​ല​സ്​​ഥാ​ന​ത്ത്​ ഹ​രി​ത​പ്ര​വാ​ഹം. നേ​താ​ക്ക​ൾ​ക്ക്​ പി​ന്നി​ൽ 15000 വൈ​റ്റ്​ ഗാ​ർ​ഡു​ക​ൾ​കൂ​ടി അ​ണി​നി​ര​ന്ന​തോ​ടെ ന​ഗ​രം ശു​ഭ്ര​സാ​ഗ​രം. ‘വ​ർ​ഗീ​യ​മു​ക്ത ഭാ​ര​തം, അ​ക്ര​മ​ര​ഹി​ത കേ​ര​ളം’ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി പാ​ണ​ക്കാ​ട്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, പി.​കെ. ഫി​റോ​സ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത്​ ലീ​ഗ്​ ന​ട​ത്തി​യ യു​വ​ജ​ന​യാ​ത്ര​ക്കാ​ണ്​​ സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ പ്രൗ​ഢോ​ജ്ജ്വ​ല സ​മാ​പ​ന​മാ​യ​ത്.

വൈ​കീ​​ട്ട്​ മൂ​ന്നോ​ടെ മാ​ർ​ച്ച്​ കാ​ണു​ന്ന​തി​ന്​ എം.​ജി റോ​ഡി​​​െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക​ർ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. നേ​താ​ക്ക​ളു​ടെ ക​ട്ടൗ​ട്ടു​യ​ർ​ത്തി​യും മു​ഖം​മൂ​ടി​ക​ള​ണി​ഞ്ഞു​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്. വൈ​കീ​​ട്ട്​ നാ​ല​ര​യോ​ടെ വെ​ള്ള​യ​മ്പ​ല​ത്തി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ വൈ​റ്റ്​ ഗാ​ർ​ഡ്​ മാ​ർ​ച്ച്​ തു​ട​ങ്ങി. ലീ​ഗ്​ എം.​എ​ൽ.​എ​മാ​ർ മാ​ർ​ച്ചി​​​െൻറ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത്​ മു​ന്നി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ലീ​ഗ് ഗാ​യ​ക​സം​ഘം ഉ​ൾ​പ്പെ​ട്ട പാ​ട്ടു​വ​ണ്ടി​യാ​യി​രു​ന്നു മു​ന്നി​ൽ. പാ​ട്ടി​നൊ​ത്ത്​ താ​ളം ച​വി​ട്ടി പി​ന്നി​ൽ ചെ​റു​പ്പ​ക്കാ​രും. പി​ന്നി​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സും ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളു​ടെ നി​ര. ഇ​തി​നു​ശേ​ഷ​മാ​ണ്​ െവ​ള്ള പാ​ൻ​റും ഷ​ർ​ട്ടും പ​ച്ച​ത്തൊ​പ്പി​യു​മ​ണി​ഞ്ഞ വൈ​റ്റ്​ ഗാ​ർ​ഡി​​​െൻറ പ​രേ​ഡ്​ ഒ​ഴു​കി​നീ​ങ്ങി​യ​ത്.​ ​

ജീ​വ​കാ​രു​ണ്യ- ദു​രി​താ​ശ്വാ​സ​മേ​ഖ​ല​യി​ൽ ഇ​ട​പെ​ടാ​ൻ യൂ​ത്ത്​ ലീ​ഗ്​ രൂ​പം​കൊ​ടു​ത്ത സം​വി​ധാ​ന​മാ​ണ്​ വൈ​റ്റ്​ പ​രേ​ഡ്. സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ സ​മ്മേ​ള​ന​ന​ഗ​രി​യു​ടെ ഒ​ത്ത ന​ടു​വി​ലാ​ണ്​ വൈ​റ്റ്​ ഗാ​ർ​ഡു​മാ​ർ​ക്ക്​ ഇ​രി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ സ​മ്മേ​ള​ന​ന​ഗ​രി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ത്തു​ട​ങ്ങി. അ​ഞ്ചോ​ടെ വൈ​റ്റ്​ ഗാ​ർ​ഡു​മാ​ർ​ക്ക്​ ഒ​രു​ക്കി​യ ഇ​രി​പ്പി​ട​സൗ​ക​ര്യ​മ​ല്ലാ​തെ മ​റ്റെ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞു. വ​ൻ ജ​നാ​വ​ലി പി​ന്നെ​യും ​സ്​​റ്റേ​ഡി​യ​ത്തി​ന്​ പു​റ​ത്താ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ളെ ഒാ​രോ​രു​ത്ത​രെ​യും ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ്​ കൂ​റ്റ​ൻ സ​ദ​സ്സ്​ എ​തി​രേ​റ്റ​ത്.

Tags:    
News Summary - Hyderali Thangal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.