മലപ്പുറം: 18ാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് ഖിലാഫത്ത് നഗരിയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാമ്പസില്‍ നടക്കുന്ന ക്യാമ്പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിെൻറ ഐക്യമാണ് ഹജ്ജിെൻറ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വിശ്വാസിയുടെയും കര്‍മങ്ങള്‍ വേദനിക്കുന്നവന് വേണ്ടിയുള്ള പ്രാര്ഥനകളാവണം. ലോകത്ത് പല അഭയാർഥികളും ദുരിതപര്‍വം താണ്ടിയുള്ള യാത്രയിലാണ്. അവരുടെയെല്ലാം മോചനത്തിനും രക്ഷക്കും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കണം. ശരിയായ ഉദ്ദേശ്യത്തോടെയുള്ള ഹജ്ജ് നിര്‍വഹിക്കാന്‍ ഒാരോരുത്തര്‍ക്കും കഴിയണം. അതിന് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിലൂടെ സാധ്യമാവട്ടെയെന്നും തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.