നാ​ടി​ന്​ വേ​ണ്ടി​ ഈ ​ഐ​ക്യം കാ​ത്തു​സൂ​ക്ഷി​ക്കു​ക –ഹൈ​ദ​ര​ലി ത​ങ്ങ​ൾ


മ​ല​പ്പു​റം: ന​ന്മ​യു​ടെ മാ​ര്‍ഗ​ത്തി​ല്‍ ത്യാ​ഗം ചെ​യ്യാ​നു​ള്ള സ​ന്ന​ദ്ധ​ത​യാ​ണ് ബ​ലി​പെ​രു​ന്നാ​ളി​​​െൻറ ആ​ത്മ​സ​ത്ത​യെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഈ​ദ് സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ബ​ലി​പെ​രു​ന്നാ​ള്‍ ക​ട​ന്നു​വ​രു​ന്ന​ത് അ​ത്യ​ന്തം വേ​ദ​നാ​ജ​ന​ക​വും ആ​ശ​ങ്കാ​ഭ​രി​ത​വു​മാ​യ അ​ന്ത​രീ​ക്ഷം കേ​ര​ള ജ​ന​ത​യി​ല്‍ തി​ങ്ങി​നി​ല്‍ക്കു​ന്ന സ​ന്ദ​ര്‍ഭ​ത്തി​ലാ​ണ്. സ​ക​ല ഭി​ന്ന​ത​ക​ളും മ​റ​ന്ന് ഒ​രു​മെ​യ്യാ​യി കൈ​കോ​ര്‍ത്തു നി​ന്നാ​ണ് ഈ ​പ്ര​തി​സ​ന്ധി​യി​ല്‍നി​ന്ന്​ നാ​ട് ര​ക്ഷ തേ​ടി​യ​ത്. ഇ​വി​ടെ രൂ​പ​പ്പെ​ട്ട ഈ ​ഐ​ക്യം ത​ക​രാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ ത​ങ്ങ​ൾ പ​റ​ഞ്ഞു. 

ഏകതയുടെ സന്ദേശം 
–എം.ഐ. അബ്​ദുൽ അസീസ്
 
കോ​ഴി​ക്കോ​ട്:  ത്യാ​ഗ​ത്തി​​​െൻറ​യും പ​ര​സ്നേ​ഹ​ത്തി​​​െൻറ​യും ഏ​ക​ത​യു​ടെ​യും സ​ന്ദേ​ശ​മാ​ണ് ബ​ലി​പെ​രു​ന്നാ​ളും ഓ​ണ​വും ന​ൽ​കു​ന്ന​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ദേ​ശീ​യ​ത​യു​ടെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളെ അ​ഭ​യാ​ർ​ഥി​ക​ളാ​യി ത​ള്ളു​ന്ന കാ​ല​ത്ത്  വ​ലി​യ സ​ന്ദേ​ശ​മാ​ണ് ഇ​ബ്രാ​ഹീ​മി​​​െൻറ ജീ​വി​തം. മ​നു​ഷ്യ​​​െൻറ ഏ​ക​ത​യും ന​ന്മ​യു​മാ​ണ് ഓ​ണ​വും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്​.  ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട പ​തി​നാ​യി​ര​ങ്ങ​ളെ ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന​തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സേ​വ​ന​മാ​ണ് കേ​ര​ളം കാ​ഴ്ച​വെ​ച്ച​ത്. സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ൽ മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ളും മ​ഹ​ത്താ​യ സേ​വ​ന​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പെ​രു​ന്നാ​ൾ -ഓ​ണ ആ​ഘോ​ഷാ​വ​സ​ര​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ഹ്വാ​നം ചെ​യ്തു.  
ഇബ്രാഹിമി​​​െൻറ മാതൃക ഉൾക്കൊള്ളണം’ 
കോ​ഴി​ക്കോ​ട്​: ദൈ​വാ​ർ​പ്പ​ണ​ത്തി​​​െൻറ ഉ​ത്ത​മ പാ​ഠ​ങ്ങ​ൾ കാ​ഴ്​​ച​വെ​ച്ച പ്ര​വാ​ച​ക​ൻ ഇ​ബ്രാ​ഹി​മി​​​െൻറ മാ​തൃ​ക ഉ​ൾ​ക്കൊ​ള്ളാ​ൻ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം ന​മു​ക്ക്​ പ്ര​ചോ​ദ​ന​മാ​ക​​ണ​മെ​ന്ന്​ കേ​ര​ള ന​ദ്​​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. 

ദുരിതാശ്വാസ നിധി നിറക്കുക 
–െഎ.എൻ.എൽ

കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ലെ വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ൾ  പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട്​ ക​ഷ്​​ട​ന​ഷ്​​ട​ങ്ങ​ൾ സ​ഹി​ക്കു​േ​മ്പാ​ൾ പെ​രു​ന്നാ​ൾ, ഒാ​ണം  ആ​ഘോ​ഷ​ങ്ങ​ളി​ലെ ആ​ഡം​ബ​ര​ങ്ങ​ൾ കു​റ​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ പ​ര​മാ​വ​ധി വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്ത​ണ​മെ​ന്ന്​ ​െഎ.​എ​ൻ.​എ​ൽ  സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ത്യാഗത്തി​​​െൻറ പാഠങ്ങൾ പ്രസരിപ്പിക്കണം
കോ​ഴി​ക്കോ​ട്: ത്യാ​ഗ​ത്തി​​​െൻറ​യും അ​ർ​പ്പ​ണ ബോ​ധ​ത്തി​​​െൻറ​യും അ​ന​ശ്വ​ര​പാ​ഠ​ങ്ങ​ൾ ന​ൽ​കു​ന്ന ബ​ലി​പെ​രു​ന്നാ​ൾ മാ​തൃ​ക ജീ​വി​ത​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ പ്ര​സ​രി​പ്പി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഐ.​എ​സ്.​​എം സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്​​ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി​യും  ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി.​കെ. സ​ക​രി​യ്യ​യും ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.’
‘ഇബ്രാഹീം നബിയെ മാതൃകയാക്കണം’
കോ​ഴി​ക്കോ​ട്​: ഏ​ക​മാ​ന​വി​ക​ത​യു​ടെ മ​ഹ​ത്ത്വ​വും സ​മ​ര്‍പ്പ​ണ​ത്തി‍​​െൻറ സ​ന്ദേ​ശ​വും ഉ​ദ്ഘോ​ഷി​ക്കു​ന്ന ആ​ഘോ​ഷ​മാ​ണ് ഈ​ദു​ല്‍ അ​ദ്ഹ​യെ​ന്ന് വി​സ്ഡം ഇ​സ്​​ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​ന്‍. അ​ബ്​​ദു​ല്‍ ല​ത്തീ​ഫ് മ​ദ​നി, ജ​ന. സെ​ക്ര​ട്ട​റി ടി.​കെ. അ​ശ്റ​ഫ്, വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​സി.​എം. സാ​ബി​ര്‍ ന​വാ​സ്,  ജ​ന. സെ​ക്ര​ട്ട​റി കെ. ​സ​ജ്ജാ​ദ് എ​ന്നി​വ​ര്‍ ഈ​ദ് സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. 

Tags:    
News Summary - hyerali thangal on bakrid-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.