ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം ലഭിച്ചതിൽ പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും മറ്റൊന്നും പറയാനില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംഘം പെരുമ്പാവൂരിലെ എം.എല്‍.എയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി മടങ്ങുന്നതിനിടെയാണ് പ്രതികരണം. ''എം.എല്‍.എക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയതില്‍ ഞാനെന്ത് പറയാനാണ്? ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ ഒന്നും പറയാനാകുന്നില്ല. തെളിവെടുപ്പിന് ഇവിടെ വന്നതിന്റെ വിഷമത്തിലാണ്. പി.ആര്‍ ഏജന്‍സി ജീവനക്കാരിയായല്ല എം.എല്‍.എയെ പരിചയപ്പെട്ടത്. താന്‍ ക്രിമിനലാണെന്ന് അദ്ദേഹം പറയുന്നത് ശരിയല്ല'' മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി യുവതി പറഞ്ഞു.
തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് എൽദോസ് കുന്നപ്പിള്ളിക്ക് കര്‍ശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുത്, ഫോണും പാസ്‍പോര്‍ട്ടും ഹാജരാക്കണം, സമൂഹ മാധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ ഇടരുത് തുടങ്ങിയ നിർദേശങ്ങളോടെയാണ് ജാമ്യം.
താൻ നിരപരാധിയാണെന്ന് എൽദോസ് കെ.പി.സി.സിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച എൽദോസ് യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം നൽകിയിട്ടുണ്ട്. പാർട്ടി നടപടിയെടുക്കും മുമ്പ് തന്നെ കൂടി കേൾക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. അതേസമയം, എൽദോസിന് വീഴ്ച പറ്റിയെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.