കൊല്ലം: കൊല്ലത്ത് ഭർത്തൃപീഡനത്തെ തുടർന്ന് ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഇന്ന് വിധി വരാനിരിക്കെ ഭർത്താവ് കിരൺകുമാർ സ്ത്രീധനത്തിന് ആവശ്യപ്പെട്ടെന്ന് തെളിയിക്കുന്ന മറ്റൊരു ഫോൺ സംഭാഷണം കുടി പുറത്ത്. തനിക്ക് ഇഷ്ടപ്പെട്ട കാറിന് വേണ്ടി വിസ്മയയുമായി കിരൺ വിലപേശുന്നതിന്‍റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
വിസ്മയയുടെ വീട്ടുകാർ വാങ്ങിതന്ന കാർ കണ്ടപ്പോൾ തന്‍റെ കിളി പോയെന്ന് ഫോൺ സംഭാഷണത്തിൽ കിരൺ പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ട കാർ ഇതല്ലായിരുന്നെന്നും വോക്സ് വാഗണിന്‍റെ വെന്‍റോ ആണ് താൻ ആവശ്യപ്പെട്ടതെന്നും കിരൺ പറഞ്ഞു. തനിക്ക് ഇഷ്ടം സിറ്റി ആയിരുന്നു. നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ താൻ തന്നെ അങ്ങോട്ട് പറഞ്ഞതാണ് അതിന് വില കൂടുതലാണ് അത് നോക്കേണ്ടെന്ന്.
വെന്‍റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലെ പിന്നെ എന്തിനാണ് രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് വെച്ചിരിക്കുന്നത്.
കല്ല്യാണത്തിന് തലേ ദിവസം വന്ന് നോക്കിയപ്പോൾ തന്‍റെ കിളി പോയി. ബാത്ത്റൂം പണിയാനും ഷെഡ് പണിയാനുമൊക്കെ കാശുണ്ടല്ലോയെന്നും കിരൺ ചോദിച്ചു.
അന്ന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ എന്ന വിസ്മയയുടെ ചോദ്യത്തിന് തലേ ദിവസമായത് കൊണ്ടാണ് കല്ല്യാണത്തിൽ നിന്ന് പിൻമാറാതിരുന്നതെന്ന് കിരൺ മറുപടി നൽകി.
മുൻ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കൾ ഇൻഡസ്പെക്ടർ കിരൺകുമാർ പ്രതിയായ കേസിൽ കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.