കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്ന കാര്യം താൻ അറിഞ്ഞില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശോഭയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസത്തിനിടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. സ്ത്രീകൾ മത്സരരംഗത്ത് വരണമെന്നാവശ്യപ്പെട്ട ആളാണ് താൻ. മത്സരത്തിൽ നിന്ന് പിന്മാറുന്നത് കൂടുതല്‍ സ്ത്രീകള്‍ മത്സരരംഗത്ത് വരാനാണെന്നും ശോഭ വ്യക്തമാക്കി.
മോദിയും ആർ.എസ്.എസും ഇടപെട്ടതോടെയാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ചത്. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രന്‍ 10 മാസത്തെ ഇടവേളക്കു ശേഷമാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അതിനിടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.