നീലേശ്വരം: കരിന്തളം നരിമാളത്തെ ബാലകൃഷ്ണൻ ജീവിതത്തിൽ ഒരു ശപഥം ചെയ്തു. തെൻറ വീട്ടിൽ മരണം വരെ വൈദ്യുതി വെളിച്ചം വേണ്ടെന്ന്. ഈ ശപഥത്തിൽ ചിമ്മിണിക്കൂടിെൻറ അരണ്ട വെളിച്ചത്തിൽ ജീവിക്കുകയാണ് ബാലകൃഷ്ണൻ.
അഞ്ച് മിനിറ്റ് വീട്ടിലെ കരൻറ് പോയാൽ അസ്വസ്ഥരാവുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ടുതന്നെ വൈദ്യുതിയില്ലാത്ത ജീവിതത്തെപ്പറ്റി ഒരിക്കലും ചിന്തിക്കാൻപോലും കഴിയില്ല.
എന്നാൽ, വർഷങ്ങളായി വൈദ്യുതി വേണ്ടെന്നുവെച്ച് ജീവിക്കുന്ന ഒരാൾ നമ്മുടെ നാട്ടിലുണ്ട്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോം നരിമാളത്തെ 66കാരനായ ബാലകൃഷ്ണൻ. ആ തീരുമാനത്തിനുപിന്നിൽ ചെറിയൊരു സംഭവമുണ്ട്.
വർഷങ്ങൾക്കുമുമ്പ് നരിമാളത്ത് വൈദ്യുതിയെത്തിയ കാലത്ത് ബാലേട്ടനും ആഗ്രഹിച്ചിരുന്നു തെൻറ വീട്ടിലും വൈദ്യുതിയെത്താൻ. കണക്ഷനെടുക്കാൻ ശ്രമവും തുടങ്ങി. എന്നാൽ, ചില സാങ്കേതിക തടസ്സങ്ങൾ മൂലം വൈദ്യുതി കണക്ഷൻ ലഭിക്കാതെ വന്നതോടെയാണ് ഇൗ ശപഥം ചെയ്തത്.
കലക്ടർ ഉൾപ്പെടെയുള്ള ഉന്നത വൈദ്യുതി ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും 'എനക്ക് നിങ്ങളെ കരണ്ടൊന്നും വേണ്ട... എെൻറ ചിമ്മിണിക്കൂടോളം ഒക്കൂല അതൊന്നും' എന്ന വാക്കാണ് മറുപടി പറഞ്ഞത്. നാട്ടുകാരും കുടുംബക്കാരും ഇടപെട്ടിട്ടും ബാലകൃഷ്ണൻ പിന്നോട്ടില്ല. 66ാം വയസ്സിലും ആരോഗ ദൃഢഗാത്രനായ ബാലകൃഷ്ണൻ ഷർട്ട് ധരിക്കാറില്ല.
മുട്ടോളം വരുന്ന തോർത്തുമുണ്ടും പാളത്തൊപ്പിയും ധരിച്ച് രാവിലെ മുതൽ മണ്ണിലിറങ്ങിയുള്ള അധ്വാനമാണ് ഇദ്ദേഹത്തിെൻറ ജീവിതം. 'കരണ്ട് ബരും പോകും, എന്നാൽ ചിമ്മിണിക്കൂട് കെടണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം' -ബാലകൃഷ്ണെൻറ ഉറച്ച വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.