നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും ക്രിമിനലുകളുടെ കാര്യത്തിൽ ജെൻഡർ വ്യത്യാസങ്ങൾ ഒന്നുമില്ലെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് എം.എൽ.എയുടെ പ്രതികരണം. യുവതിയുടെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് എം.എല്‍. തെറ്റ് ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി രംഗത്തെത്തിയത്. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കുമെന്നും ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'നിയമ വിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കൂ. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കൂ. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേര്‍ ജനിച്ചുമരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്‍തുണച്ചവര്‍ക്കും പിന്‍തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദി'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.