'എനിക്കൊരു ദുഃഖമുണ്ട്'; 2018ന് ശേഷം രാഹുൽ ഗാന്ധിയെ നേരിൽ കണ്ടിട്ടില്ലെന്ന് കെ.വി തോമസ്

കൊച്ചി: സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി പ്രഫ. കെ.വി തോമസ് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തെകുറിച്ചും പരമാർശം. 2018ന് ശേഷം രാഹുൽ ഗാന്ധിയെ നേരിൽ കാണാൻ സാധിച്ചിട്ടില്ലെന്നും അക്കാര്യത്തിൽ തനിക്ക് ദുഃമുണ്ടെന്നും കെ.വി തോമസ് പറഞ്ഞു. ഇക്കാര്യം രാഹുലിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും തോമസ് വ്യക്തമാക്കി.

കെ.വി തോമസ് സോണിയ ഗാന്ധിക്കൊപ്പം

പാർട്ടിയിലെ ഒരു മുതിർന്ന നേതാവായ തന്നോടൊന്ന് വിളിച്ചു സംസാരിക്കാൻ രാഹുൽ ഗാന്ധി തയാറായിട്ടില്ല. ഇതിൽ എനിക്ക് ദുഃഖമുണ്ട്. ഇപ്രാവശ്യവും ഡൽഹിയിൽ പോയപ്പോൾ കെ.സി വേണുഗോപാലിനോട് രാഹുലിനെ കാണണമെന്ന് പറഞ്ഞിരുന്നു. സോണിയ ഗാന്ധിയുമായി ഒരു പ്രശ്നവും ഉണ്ടായിട്ടല്ലെന്നും കെ.വി തോമസ് വ്യക്തമാക്കി.

കെ.വി തോമസ് പ്രിയങ്ക ഗാന്ധിക്കൊപ്പം

താൻ ജന്മം കൊണ്ട് കോൺഗ്രസുകാരനാണ്. തന്നെ അപമാനിക്കാവുന്നതിന്‍റെ പരമാവധി അപമാനിച്ചു. കേരളത്തിലെ ഒരു കോൺഗ്രസ് നേതാവിനെയും ഇത്ര അപമാനിച്ചിട്ടുണ്ടാവില്ല. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച തന്നെ വിളിച്ചത് 'തിരുത തോമ' എന്നാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചത് തന്റെ തെറ്റാണോ?. ഞങ്ങൾ പങ്കുവെക്കുന്ന ഒരു സമൂഹമാണ്. ഡൽഹിയിൽ ഒരു അടുക്കളത്തോട്ടമുള്ള കാര്യം അവിടത്തെ പത്രപ്രവർത്തകർക്കറിയാം. അവിടെയുള്ള എല്ലാ സാധനങ്ങളും പങ്കുവെക്കുമെന്നും കെ.വി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെ.വി തോമസ് രാജീവ് ഗാന്ധിക്കൊപ്പം


Tags:    
News Summary - I have not met Rahul Gandhi in person since 2018 -KV Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.