കണ്ണൂർ: തന്നെ കെ.പി.സി.സി പ്രസിഡന്‍റ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് തനിക്കറിയാമെന്ന് കെ. സുധാകരൻ. തീരുമാനം തടയപ്പെട്ടത് തിരുവന്തപുരത്ത് വെച്ചാണെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ കേരളത്തിലെ കോൺഗ്രസിലെ 90 ശതമാനം പ്രവർത്തകരും തനിക്കൊപ്പമുണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രവർത്തകരുടെ പിന്തുണയോടെ പ്രസിഡൻറാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ കെ.പി.സി.സി പ്രസിഡൻറാകാൻ താൽപര്യമുണ്ടായിരുന്നു, ഇപ്പോൾ അതില്ല.
കണ്ണൂരിലെ നേട്ടം മറ്റ് ജില്ലകളിലില്ലാത്തത് അവിടുത്തെ നേതാക്കളുടെ കഴിവുകേടാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു തടസമാണെന്ന് തോന്നുന്നില്ല. കെ. സുധാകരൻ പാർട്ടിക്ക് അനിവാര്യനാണെന്ന് വിശ്വസിക്കാത്ത നേതാക്കളുണ്ടെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.