പാലാ: യു.ഡി.എഫ് കേരള കോൺഗ്രസിനോട് നീതി കാണിച്ചില്ലെന്ന് ജോസ് കെ.മാണി. ബാർ കോഴക്കേസിന് തിരക്കഥ എഴുതിയത് ആരാണെന്ന് അറിയാം. ആരെയും ആക്ഷേപിക്കാൻ താനില്ല. കെ.എം. മാണിക്കെതിരെ എൽ.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചൊക്കെ നേരത്തേ പലവട്ടം പ്രതികരിച്ചതാണ്. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിയോട് സി.പി.എം ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനം മറക്കില്ലെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസിനെ പുറത്താക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യവും അജണ്ടയുമുണ്ടായിരുന്നു. ഒരുപക്ഷെ കേരള കോൺഗ്രസ് പാർട്ടി ഛിന്നഭിന്നമായിേപായേക്കാമെന്ന് ചിന്തിച്ചു കാണും. കേരള കോൺഗ്രസിനോട് ചെയ്തത് കടുത്ത അനീതിയാണെന്ന് തെളിയിക്കുന്നതായിരുന്നു തൃതല പഞ്ചായത്ത് തെരെഞ്ഞടുപ്പ് ഫലമെന്നും ജോസ് കെ. മാണി പറഞ്ഞു.
തന്‍റെ പിതാവിനേയും തങ്ങളേയുമെല്ലാം ഏറ്റവും കൂടുതൽ വേദനിപ്പിച്ച വിഷയമാണ് ബാർ കോഴ ആരോപണമെന്നും ജോസ് കെ.മാണി പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തോളമായി കള്ളപ്രചാരണം മാത്രമാണ് പാലായിൽ നടക്കുന്നത്. യാഥാർഥ രാഷ്ട്രീയം ചർച്ച ചെയ്യട്ടെ. ഗൗരവമുള്ള രാഷ്ട്രീയം ചർച്ച ചെയ്യാൻ താൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.