???????? ??????? ????????

മകളു​െട വിശ്വാസ സ്വാതന്ത്ര്യത്തെ എതിർക്കുന്നില്ല; വിയോജിപ്പ്​ മതംമാറ്റ രീതിയോട്​ -ഹാദിയയുടെ പിതാവ്​

ത​​​െൻറ മകളുടെ മതവിശ്വാസത്തെയും സ്വാതന്ത്ര്യ​െത്തയും ​നിയന്ത്രിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന്​ ഹാദിയയു​െട പിതാവ്​ അശോകൻ. അതേസമയം മകളെ മതം മാറ്റിയ രീതിയെയും പോപ്പുലർ ഫ്രണ്ടു​േപാലുള്ള സംഘടനകളുടെ ഇടപെടലുകളെയുമാണ്​ താൻ എതിർക്കുന്ന​െതന്നും അശോകൻ ഇന്ത്യൻ എക്​സ്​പ്രസ്​ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

‘എ​​​െൻറ വേദന വിവരിക്കാനാകാത്തതാണ്​. തീർത്തും ഒറ്റപ്പെട്ടതുപോ​െലയാണ്​​ തോന്നുന്നത്​. ഇടുങ്ങിയ ചിന്താഗതിക്കാരനാ​െണന്ന നിലയിൽ വിവരിക്കു​േമ്പാൾ വേദന തോന്നുന്നു. ഞാൻ നിരീശ്വരവാദിയാണ്​. എ​​​െൻറ ജീവിതവും സമ്പാദ്യവും എ​​​െൻറ മകളാണ്​. അവൾ അന്യമതസ്​ഥനെ വിവാഹം ചെയ്യുന്നുവെങ്കിൽ ഞാൻ സന്തോഷത്തോടെ കൂടെ നിന്നേനെ. മതംമാറിയതിലും എനിക്ക്​ ഒരു പ്രശ്​നവുമില്ല. എന്നാൽ ഇത്​ സംശയകരമാണ്​. പോപ്പുലർ ഫ്രണ്ടി​​​​െൻറ അജണ്ടയാണ് ഇതിനു പിറകിൽ​. ഞാൻ മകളെ ആർ.എസ്.എസ്​ സഹായത്തോടെ തട്ടിക്കൊണ്ടുപോകുമെന്ന്​ പോപ്പുലർ ഫ്രണ്ടി​​​െൻറ വനിതാ പ്രവർത്തക ​ൈസനബ അവളെ വിശ്വസിപ്പിച്ചിരിക്കുന്നു. എ​​​െൻറ മകളെ സംരക്ഷിക്കേണ്ട ആവശ്യം സൈനബക്കില്ല. ഒറ്റ ദിവസം കൊണ്ട്​ അവളു​െട വിവാഹം നടത്തിച്ച നടപടിയിൽ കോടതിയും സംശയമുന്നയിക്കുന്നുണ്ട്​’ അശോകൻ പറയുന്നു. 

എൻ.​െഎ.എ റിപ്പോർട്ട്​ വരാൻ കാത്തിരിക്കുകയാണ്​ താൻ. കോടതി എന്തു പറഞ്ഞാലും അനുസരിക്കും. റിപ്പോർട്ട്​ തനിക്ക് വായിക്കാൻ ലഭിക്കു​െമന്ന്​ കരുതുന്നു. ഇസ്​ലാമിലേക്ക്​ മാറാൻ തെരഞ്ഞെടുത്ത അപകടം പിടിച്ച വഴി റിപ്പോർട്ട്​ വായിച്ചാൽ മകൾ മനസിലാക്കുമെന്നാണ്​ താൻ കരുതുന്നതെന്നും അശോകൻ പറഞ്ഞു. 

ഹൈകോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയിരുന്നു. തുടർന്ന്​ ഭർത്താവ്​ ഷെഫിൻ ജഹാൻ സുപ്രീം ​േകാടതിയെ സമീപിക്കുകയും കോടതി എൻ.​െഎ.എ അന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തു. ഒക്​ടോബർ മൂന്നിന്​ എൻ.​െഎ.എ റിപ്പോർട്ട്​ സമർപ്പിക്കും. 

ഹാദിയ ഹിന്ദുമത വിശ്വാസത്തിലേക്ക്​ തിരികെ വരാൻ സമ്മതിച്ചു​െവന്ന വാർത്ത അശോകൻ നിഷേധിച്ചു. അവളിൽ ഒരു മാറ്റവുമില്ല. കൊച്ചിയി​െല ആശ്ര വിദ്യാ സമാജത്തെ സമീപിച്ചിരുന്നെന്നും അശോകൻ പറഞ്ഞു. അവിടുത്തെ ഒര​ു പ്രവർത്തക അഖിലയോട്​ സംസാരിച്ചിരുന്നു. മതംമാറി തിരി​െക വന്ന ആതിരയുമായി കണ്ടുമുട്ടിയാൽ ചെന്നു വീണ അപകടങ്ങളെ കുറിച്ച്​ മകൾക്ക്​ ബോധമുണ്ടാകു​െമന്ന്​ കരുതുന്നതായും അശോകൻ പറഞ്ഞു. 

‘താൻ ഒരു യുക്​തിവാദിയായിരു​​െന്നങ്കിലും മകളും ഭാര്യയും ക്ഷേത്രദർശനം നടത്തുന്നതിന്​ എതിരു നിന്നിരുന്നില്ല. എന്നാൽ മകൾ വിവേകരഹിതമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ താൻ തകർന്നു പോയി. സേല​െത്ത കോളജിൽ തലമറച്ചു​െകാണ്ടാണ്​ മകൾ പോകുന്നതെന്നും അവൾ സത്യസരണി​ എന്ന സംഘടനയെ സമീപിച്ചെന്നും അറിഞ്ഞപ്പോൾ ഞെട്ടി​േപ്പായി. സത്യസരണി എന്ന കേന്ദ്രത്തിന്​ പോപ്പുലർ ഫ്രണ്ടുമായി ​ബന്ധമുണ്ട്​. 
അഖില​െയ കാണാതായപ്പോൾ 2016 ജനുവരിയിലാണ്​ താൻ ആദ്യമായി ഹേബിയസ്​ കോർപ്പസ്​ ഫയൽ ചെയ്യുന്നത്​. അവൾ പോപ്പുലർ ഫ്രണ്ടി​​​െൻറ കസ്​റ്റഡിയലിലായിരുന്നു. മാതാപിതാക്കളോട്​ സംസാരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ത​​​െൻറ ഹരജിമൂലം അവളെ അവർക്ക്​ കോടതിയിൽ ഹാജരാക്കേണ്ടി വന്നു. എന്നാൽ അവൾ തങ്ങളോടൊപ്പം വന്നില്ല. എന്നിട്ടും ദിവസവും രണ്ടു തവണ താൻ അവളെ വിളിച്ചിരുന്നു. 

21ഒാളം കേരളീയർ ഇസ്​ലാമിക്​ സ്​റ്റേറ്റിൽ ചേരാൻ പോയതറിഞ്ഞപ്പോൾ 2016 ആഗസ്​തിൽ അവളെ ത​​​െൻറ കസ്​റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട്​ വീണ്ടും കോടതിയെ സമീപിച്ചു. താൻ ജൂലൈയിലോ ആഗസ്​തിലോ അവളോട്​ ഫോണിൽ സംസാരിച്ചിരുന്നപ്പോൾ ​സിറിയയിലേക്ക്​ ആടു​േമക്കാൻ പോകുന്നതിന്​ പദ്ധതിയുണ്ടോ എന്ന്​ ചോദിച്ചിരുന്നു. അവർക്ക്​ പദ്ധതിയുണ്ടെന്നും ആദ്യം ഹോമിയോപതി കോഴ്​സ്​ പൂർത്തിയാക്കണമെന്ന സുഹൃത്തുക്കളുടെ നിർദേശ പ്രകാരം ഇവിടെ ത​െന്ന നിൽക്കാനാണ്​ താൻ തീരുമാനിച്ചതെന്നും അവൾ പറഞ്ഞു. 

ഫാത്തിമയായി മാറിയ നിമിഷ ​എന്ന ക്രിസ്​ത്യൻ പെൺകുട്ടി െഎ.എസിൽ ചേരുന്നത്​ അവരുടെ അമ്മക്ക്​ തടയാനായില്ല. പെൺകുട്ടിക്ക്​ പ്രായപൂർത്തിയായെന്നും ഭരണഘടന അവളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു​െവന്നും കോടതി പറഞ്ഞു. അവൾ ​െഎ.എസിൽ ചേർന്നു. ഭാഗ്യം​െകാണ്ട്​ എ​​​െൻറ മകൾ എന്നോടൊപ്പമുണ്ട്’​ അശോകൻ പറഞ്ഞു. 

കള്ളുചെത്തുകാര​​​െൻറ മകനാണ്​ താൻ. എട്ടു മക്കളിൽ മൂത്തവൻ. അഞ്ച്​ സഹോദരിമാരാണ്​. എല്ലാവരുടെയും സംരക്ഷണ ചുമതല എനിക്കായിരുന്നു. 19 വയസിലാണ്​ എനിക്ക്​ 10ാം ക്ലാസ്​ പൂർത്തിയാക്കാൻ കഴിഞ്ഞത്​. താനൊരു സി.പി.​െഎക്കാരനാണ്​. ധാരാളം വായിക്കാറുണ്ട്​. എന്നാൽ ഉത്തരവാദിത്തങ്ങൾ മൂലം 10ാം ക്ലാസിനു ശേഷം സൈന്യത്തിൽ ചേർന്നു. സഹോദരിമാരെ പഠിപ്പിച്ച്​ വിവാഹം ചെയ്​തു വിട്ടു. അതിനു ശേഷം താനും വിവാഹിതനായി. അഖിലയാണ്​ തങ്ങളുടെ ഒരേയൊരു മകൾ. അവൾക്ക്​ ഏറ്റവും നല്ലത്​ കൊടുക്കണമെന്നതിനാലാണ്​ ഒരു മകൾ മതിയെന്ന്​ തീരുമാനിച്ചത്​. 

അവൾ ഹോമിയോപതി കോഴ്​സിനു ചേർന്നു. എല്ലാവരും ലോണെടുത്തപ്പോൾ മുഴുവൻ പണവും അല്ലാ​െത തന്നെ താൻ അവൾക്ക്​ നൽകി. സൈന്യത്തിൽ നിന്ന്​ വിരമിച്ചശേഷം കോടതിയിൽ പ്യുണായി ജോലി ചെയ്യുകയാണ്​. ത​​​െൻറ ശമ്പളവും എ.ടി.എമ്മും അവളാണ്​ ഉപയോഗിച്ചിരുന്നത്​. ഇപ്പോഴും താനത്​ തിരികെ ചോദിച്ചിട്ടില്ല. നിയമ പോരാട്ടം തുടങ്ങിയ ശേഷം ജോലിക്ക്​ പോയിട്ടില്ലെന്നും അശോകൻ പറഞ്ഞു. 

ബി.​െജ.പി ബന്ധത്തെ കുറിച്ച്​ പലരും വിമർശനമുന്നയിക്കുന്നു. എന്നാൽ തനിക്ക്​ ആര്​ സഹായം വാഗ്​ദാനം ​െചയ്​താലും സ്വീകരിക്കും. ഇൗ കേസിൽ ത​​​െൻറ പാർട്ടി സി.പി.​െഎ സഹായിച്ചില്ല. മറ്റ്​ അഭിഭാഷകർ, നിയമ ഉദ്യോഗസ്​ഥർ, വിവിധ പാർട്ടികളിലെ നേതാക്കൾ എന്നിവരെല്ലാം സഹായിച്ചിട്ടുണ്ട്​. ബി.ജെ.പി, ആർ.എസ്​.എസ്​ പ്രവർത്തകരാകാം കുടുതൽ സഹായിച്ചത്​. അതുകൊണ്ട്​ താൻ ബി.​െജ.പിക്കാരനാകുകയില്ല. ഇൗ ബുദ്ധിമുട്ടുകൾ തന്നെ എവിടെ ​െകാണ്ടെത്തിക്കുമെന്നും പ്രവചിക്കാനാകില്ല. ആരിൽ നിന്നും സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. 

ത​​​െൻറ ഉദ്ദേശ്യശുദ്ധി​െയ കുറിച്ച്​ ബുദ്ധിജീവിക​ളെയോ വലതു പക്ഷ ഗ്രൂപ്പുകളോയോ വിശ്വസിപ്പിക്കുന്നതിനല്ല താൻ മുൻഗണന നൽകുന്നത്​. ത​​​െൻറ മകളു​െട കാര്യത്തിലാണ്​. എല്ലാ മാതാപിതാക്കളെയും മക്കളെയും പോലെ താനും മകളും തമ്മിൽ വഴക്കുകളുണ്ടായിട്ടുണ്ട്​. ടി.വിയിൽ വാർത്താ ചാനലുകൾ കാണുന്ന കാര്യം പറഞ്ഞ്​ താനും മകളും എപ്പോഴും വഴക്കു കൂടാറുണ്ട്​. അവൾക്ക്​ വാർത്താ ചാനലുകൾ കാണുന്നത്​ ഇഷ്​ടമില്ലായിരുന്നു. വാർത്തകൾ കാണാത്തതിനാൽ ചുറ്റും നടക്കുന്നത്​ എന്താണെന്ന്​ അവൾ അറിഞ്ഞില്ല. ഇതുമൂലം എളുപ്പം പറ്റിക്കാവുന്നവളായിത്തീർന്നുവെന്നും അശോകൻ ആരോപിക്കുന്നു. 

സാധാരണ പോലെ തന്നെ അവൾ അമ്മയോടാണ്​ കൂടുതൽ സംസാരിക്കുന്നത്​. കൂടുതൽ സമയം ടി.വി കാണും. ഒരു മലയാളം ദിനപ്പത്രം വീട്ടിൽ വരുത്തുന്നുണ്ട്​. എ​െന്ന തകർക്കുന്നത്​ അവൾക്ക്​ സഹായകരമാകുമെന്ന്​ അവർ കരുതുന്നു. എന്നാലും ​േകാടതിയു​െട അവസന വിധി വരെ താൻ പോരാടും. മകൾ തിരിച്ചു വരു​െമന്ന്​​ ഉറപ്പുണ്ട്. ​ അശോകൻ പറഞ്ഞു നിർത്തി . 

Tags:    
News Summary - I Never Against My Daughter Faith Saya Hadiya's Father - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.