തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിെൻറ കാര്യവും കാരണവും പിന്നീട് വ്യക്തമാക്കാമെന്നും സർക്കാറാണോ താനോണോ ഇക്കാര്യം ആദ്യം വെളിപ്പെടുത്തുന്നതെന്ന് നോക്കാമെന്നും ഡി.ജി.പി ജേക്കബ് തോമസ്. െഎ.എം.ജി ഡയറക്ടറായി ചുമതലയേറ്റശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
െഎ.എം.ജി കാലാവധി തികക്കുമെന്ന് ഒരുറപ്പുമില്ലെന്ന് പറഞ്ഞ ജേക്കബ് തോമസ് ഇപ്പോള്‍ താന്‍ കൂട്ടിലല്ലെന്നും വ്യക്തമാക്കി. ചിലസമയത്ത് കൂട്ടിൽ കയറിയിരിക്കും, ചില സമയത്ത് പുറത്ത്. എവിടെയായാലും സന്തോഷം. സെൻകുമാർ വിരമിക്കുന്ന ഒഴിവിലേക്ക് തൊട്ടടുത്ത സീനിയറായ താങ്കൾ ഡി.ജി.പിയായി വരുമോ എന്ന ചോദ്യത്തിന് ‘നാളത്തെക്കാര്യം പോലും എനിക്ക് വലിയ പ്രതീക്ഷയില്ല. അപ്പോൾ മറ്റന്നാളത്തെ കാര്യത്തെപ്പറ്റി...’എന്നായിരുന്നു പ്രതികരണം. ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ എന്ന പുസ്തകത്തിൽ 14 ഇടങ്ങളിൽ തിരുത്തലുകൾ വേണമെന്ന പരമാർശവും ചട്ടലംഘനവും ചൂണ്ടിക്കാട്ടിയപ്പോൾ ‘14 സ്ഥലങ്ങളിൽ മനുഷ്യർക്ക് പീഡനങ്ങൾ ഏറ്റുവെന്ന് ഞാൻ കേട്ടു.
അവയേതൊക്കെയെന്ന് ഞാൻ പഠിക്കുകയാണെന്നായിരുന്നു’ പ്രതികരണം. പൊലീസ് തലപ്പത്തേക്ക് എത്താൻ സാധ്യതയുണ്ടോ എന്ന് ആരാഞ്ഞപ്പോൾ നമ്മൾ എല്ലാവരും യൂനിഫോമിടാത്ത പൊലീസുകാരാണെന്നായിരുന്നു മറുപടി. ഐ.എം.ജി ഡയറക്ടറുടെ തസ്തിക അപ്രധാനമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.