കൊച്ചി: ഐസ്ക്രീം അട്ടിമറിക്കേസിലെ നടപടികള്‍ അവസാനിപ്പിച്ച കീഴ്കോടതി വിധിക്ക െതിരെ പീഡനത്തിനിരയായ യുവതികളിലൊരാള്‍ ഹൈകോടതിയെ സമീപിച്ചു. കോഴിക്കോട് എരഞ്ഞി പ്പാലം സ്വദേശിനിയായ യുവതിയാണ് വാര്‍ത്തസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. നീതി തേടിയാണ് താന്‍ കോടതിയെ സമീപിച്ചതെന്നും നുണ പരിശോധനക്ക് വിധേയയാകാന്‍ തയാറാണെന്നും അവര്‍ അറിയിച്ചു. മറ്റ് രണ്ടുസ്ത്രീകൾ കൂടി കേസിൽ കക്ഷിചേർന്നിട്ടുണ്ട്. കേസ് ഒന്നുമാകാത്ത അവസ്ഥയിലാണ് വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ ബന്ധു കെ.എ. റഉൗഫ് നടത്തിയ വെളിപ്പെടുത്തലില്‍ രണ്ടാമത് അന്വേഷണം വന്നപ്പോള്‍ നിര്‍ബന്ധിച്ചും പണംനല്‍കിയും തന്നെക്കൊണ്ട് മൊഴിമാറ്റി പറയിപ്പിക്കുകയായിരുന്നു. അതിന് ഒരുലക്ഷം രൂപ പണമായും അഞ്ചുലക്ഷം രൂപയും വീടിെൻറ ആധാരവും ബാങ്കിൽനിന്ന് പിൻവലിച്ചുനൽകുകയും ചെയ്തിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാറുൾെപ്പടെ കുഞ്ഞാലികുട്ടിക്ക് അനുകൂലനിലപാടാണ് സ്വീകരിക്കുന്നത്.
നിരവധി സ്ത്രീകൾ കേസിൽ ഇരകളാണ്. നേരത്തേ കേസ് അേന്വഷിച്ച ജയ്സൺ ആദ്യഘട്ടത്തിൽ സത്യസന്ധമായാണ് മുന്നോട്ടുപോയതെങ്കിലും പിന്നീട് അദ്ദേഹം കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇത് അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിെൻറ നിർദേശപ്രകാരമായിരുന്നു. കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് നിരവധിതവണ ഭീഷണി നേരിടേണ്ടിവന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സ്ത്രീകളെത്തി കാര്യങ്ങൾ തുറന്നുപറയുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.