തിരുവനന്തപുരം: പുതിയ സാഹചര്യത്തിൽ കോവിഡിെൻറ സമൂഹവ്യാപനവും പടർച്ചാസ്വഭാവവും കണ്ടെത്തുന്നതിന് 'സീറോ സർവേ' നടത്താൻ സംസ്ഥാനങ്ങൾക്ക് െഎ.സി.എം.ആർ നിർദേശം. പ്രാഥമികമായി രാജ്യത്ത് 83 ജില്ലകളിലെ 26,400 പേരിൽ െഎ.സി.എം.ആർ നേരിട്ട് നടത്തിയ സർവേയിൽ കോവിഡ് വന്നതും ഭേദമായതുമറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനങ്ങളോട് കൂടുതൽ പരിശോധന ആവശ്യപ്പെട്ടത്.
എയ്ഡ്സ് പരിശോധനക്ക് സമാനമായുള്ള െഎ.ജി-ജി (ഇമ്യൂണോഗ്ലോബിൻ-ജി) ആൻറിബോഡി എലീസ ടെസ്റ്റ് നടത്താനാണ് നിർദേശം. 'സീറോ സർവേ'യുടെ ഭാഗമായി പൊലീസുകാർ, സുരക്ഷാജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ആദിവാസിവിഭാഗങ്ങൾ, ഫാക്ടറി തൊഴിലാളികൾ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, ജയിലുകളിലെ അന്തേവാസികൾ, ബാങ്ക്-പോസ്റ്റ് ഒാഫിസ്-ടെലികോം വിഭാഗം ജീവനക്കാർ, കൃഷിക്കാർ, ഡ്രൈവർമാർ, മാധ്യമപ്രവർത്തകർ, വലിയ മാർക്കറ്റുകളിലെ കച്ചവടക്കാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരിൽ പരിശോധന നടത്തണമെന്നാണ് െഎ.സി.എം.ആർ നിർദേശം.
കേരളത്തിലെ മൂന്ന് ജില്ലകളിൽനിന്ന് 1193 സാമ്പിളുകൾ പരിശോധിച്ചതിൽ നാല് പേർക്ക് കോവിഡ് ബാധിച്ചശേഷം ഭേദമായതായി (െഎ.ജി-ജി പോസിറ്റിവ്) കണ്ടെത്തിയിരുന്നു. വൈറസ് ബാധയുണ്ടായി ഏഴ് മുതൽ 10 ദിവസത്തിനുള്ളിലാണ് െഎ.ജി-ജി ശരീരത്തിലുണ്ടാവുക. രോഗം ഭേദമായാലും ഇവ രക്തത്തിൽ അവശേഷിക്കും.
വൈറസ് ബാധ സമീപകാലത്തുണ്ടാവുകയും ഭേദമാവുകയും ചെയ്െതന്നതാണ് ഇത്തരം ആൻറിബോഡികൾ രക്തത്തിലുണ്ടെന്നത് സൂചിപ്പിക്കുന്നത്. എണ്ണം കുറവാണെങ്കിലും നാല് േപരിൽ ലക്ഷണങ്ങളില്ലാതെ ഇത്തരത്തിൽ വൈറസ് ബാധയുണ്ടായി എന്നത് ആശങ്ക ഉയർത്തുന്നതാണ്. സംസ്ഥാനത്ത് പഴുതടച്ച പ്രതിരോധം തുടരുന്നതിനിടെ നാല് പേർക്ക് വൈറസ് ബാധിക്കുകയും സ്വയം ഭേദമാവുകയും ചെയ്തത് ഗൗരവമുള്ളതാണ്.
എന്നാൽ നാല് കേസുകൾ മാത്രം പരിഗണിച്ച് കേരളത്തിൽ സമൂഹവ്യാപനമുണ്ടായി എന്ന് പറയാനാവില്ലെന്നാണ് െഎ.സി.എം.ആറിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. സമൂഹവ്യാപനമായി ഇതിനെ കാണാനാവില്ലെന്നും എന്നാൽ നിസ്സാരവത്കരിക്കാൻ കഴിയില്ലെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.