നിർമ്മിത ബുദ്ധിയുടെ കാല​​െത്ത ജാഗ്രതയോടെ കൈകാര്യം ചെയ്യാനുള്ള ശേഷി വിദ്യാർഥി സമൂഹത്തിനുണ്ടാകണമെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: നിർമ്മിത ബുദ്ധിയുടെ കാലത്ത് വെർച്വൽ ലോകവും റിയൽ ലോകവും തമ്മിലുള്ള അതിരുകൾ കൂടിക്കലരുന്നതും മാഞ്ഞ് ഇല്ലാതാകുന്നതും സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യാനുള്ള ശേഷി വിദ്യാർത്ഥി സമൂഹത്തിനുണ്ടാകണമെന്ന് മന്ത്രി ആർ.ബിന്ദു.

സാങ്കേതികവിദ്യാ വിസ്ഫോടനത്തി​െൻറ കാലത്ത് പുതിയ നൈപുണ്യ ശേഷികൾ സ്വായത്തമാക്കാനും അതിൽ വൈദഗ്‌ധ്യം തെളിയിക്കാനും ഉതകുന്ന രീതിയിൽ സർക്കാർ ഒരുക്കിയിട്ടുള്ള സംവിധാനങളെ വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ പുതിയ റീജിയണൽ സെൻറർ കൊരട്ടി ഇൻഫോപാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉന്നതവിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. ഐ.സി.ടി.എ.കെ സി.ഇ.ഒ മുരളീധരന്‍ മണ്ണിങ്ങല്‍ സ്വാഗതവും ഐ.സി.ടി.എ.കെ സൊല്യൂഷന്‍സ് ആന്‍ഡ് റിസര്‍ച്ച് മേധാവി ഡോ. ശ്രീകാന്ത് ഡി നന്ദിയും പറഞ്ഞു.

വ്യവസായികാന്തരീക്ഷത്തിൽ ഇന്ന് നിലനില്ക്കുന്ന പ്രവണതകളേയും ഒപ്പം അതു സാധ്യമാക്കുന്ന തൊഴിലവസരങളെയും കുറിച്ചുള്ള പാനൽ ചർച്ച ഐ.സി.ടി.എ.കെ മുൻ മേധാവി സന്തോഷ് കുറുപ്പി​െൻറ നേതൃത്വത്തിൽ നടന്നു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍, കുസാറ്റിലെ ഐ.ടി സ്‌കൂള്‍ ഓഫ് എന്‍ജിനീയര്‍ ഡോ. ദലീഷ എം. വിശ്വനാഥന്‍, ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഐ.എസ്.എല്‍ കൊച്ചി ലാബ്, ഡാറ്റ ആന്‍ഡ് എഐ പ്രോഗ്രാം ഡയറക്ടര്‍ മാധുരി ഡി.എം. എന്നിവര്‍ പങ്കെടുത്തു. അഭിലഷണീയരായ പ്രൊഫഷണലുകള്‍ക്ക് വിദ്യാഭ്യാസവും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് നികത്താന്‍ ആവശ്യമായ വിവരങ്ങൾ നല്കിയ ഇന്റേൺഷിപ്പ് ഓറിയന്റേഷൻ സെഷന് ഐ.സി.ടി.എ.കെ നോളജ് ഓഫീസ് മേധാവി റിജി എന്‍. ദാസ് നേതൃത്വം നൽകി.

Tags:    
News Summary - ICT Academy of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.