തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നാൽ ഉണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ആളുകളെ പേടിപ്പിക്കുന്ന രീതിയുണ്ടാകരുത്. ജനങ്ങൾ ജാഗ്രത പാലിക്കണം. അണക്കെട്ട് തുറക്കുന്നതിനെ കുറിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ വെള്ളം ഒന്നിച്ചൊഴുകി വരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആഘാതം കുറക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിലവിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള അപകടവും വരാത്ത രീതിയിലുള്ള സംവിധാനമാണ് തയാറാക്കിയിട്ടുള്ളത്. ദുരന്തനിവാരണസേനയുടെ സംഘങ്ങൾ എറണാകുളത്തും ഇടുക്കിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്.
മാധ്യമങ്ങൾ അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ തൽസമയം അറിയിക്കണം. ജനങ്ങൾ അധികൃതരുമായി ഭയമില്ലാതെ സഹകരിക്കണം. ജനങ്ങളുടെ ജീവനാണ് സർക്കാറിന് പ്രധാനം. ജലനിരപ്പ് 2403 അടിയാകാൻ കാത്തിരിക്കില്ല. ജലനിരപ്പ് 2397 അടിയാകുമ്പോൾ അണക്കെട്ട് തുറന്ന് ട്രയൽ റൺ നടത്തുമെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
2398 അടിയിലെത്തുമ്പോൾ ഷട്ടർ തുറന്ന് ജലം ഒഴുക്കിവിടും. മാറ്റിപാർപ്പിക്കേണ്ടവരുടെ എണ്ണം അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. അണക്കെട്ടിലെ വെള്ളം രാത്രി തുറന്നുവിടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.