തൊടുപുഴ: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ല മെഡിക്കൽ ഓഫിസർ (ഡി.എം.ഒ) ഡോ. എൽ. മനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പിൽനിന്നടക്കം നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ.
15 ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സർക്കാർ ജോയന്‍റ് സെക്രട്ടറി നിർദേശവും നൽകി. ഇടുക്കി ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എസ്. സുരേഷ് വർഗീസിനാണ് ജില്ല മെഡിക്കൽ ഓഫിസറുടെ അധിക ചുമതല നൽകിയിരിക്കുന്നത്.
ജില്ലയിലെ ആരോഗ്യരംഗത്ത് നിയമനത്തിനും സ്ഥലംമാറ്റത്തിനും ലൈസൻസിനും വിരമിച്ച ചില ഉദ്യോഗസ്ഥരുടെ കാർമികത്വത്തിൽ ഏജൻസികൾ പ്രവർത്തിക്കുന്നത് നേരത്തേ വാർത്തയായിരുന്നു. ജില്ലയിലെ ആരോഗ്യ പ്രവർത്തകരിൽനിന്നടക്കം ആരോഗ്യ വകുപ്പിന് പരാതി പോയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണമാണ് ജില്ല മെഡിക്കൽ ഓഫിസറുടെ സസ്പെൻഷനിൽ എത്തിയതെന്ന് ആരോഗ്യ പ്രവർത്തക തന്നെ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.