തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 376 ഹെക്ടർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ ൈകയേറിയിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയിരിക്കുന്നത് ഇടുക്കിയിലാണ് -110 ഹെക്ടർ. ഇവിടെ ഏറ്റവും കൂടുതൽ കൈയേറിയത് കെ.ഡി.എച്ച് വില്ലേജിലാണ്. വാഗമൺ വിേല്ലജിൽ ചിന്നക്കനാൽ വെള്ളക്കുന്നേൽ സഖറിയയാണ് ഏറ്റവും കൂടുതൽ സർക്കാർ ഭൂമി ൈകയേറിയിട്ടുള്ളതെന്നും പി.സി. ജോർജിനെ മന്ത്രി രേഖാമൂലം അറിയിച്ചു. തൃപ്പൂണിത്തുറ ചോയ്സ് വില്ലേജിൽ സിറിൽ പി. േജക്കബാണ് മറ്റൊരു പ്രമുഖ കൈയേറ്റക്കാരൻ.
ഏറ്റവും കുറവ് ൈകയേറ്റം നടന്നിട്ടുള്ള ജില്ല കണ്ണൂരാണ് -0.8903 ഹെക്ടർ. അതേസമയം, ൈകയേറിയ വനഭൂമിയുടെ വിവരം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇടുക്കിയിലടക്കം കൈയേറ്റം നടന്നതിൽ അധികവും വനഭൂമിയാണ്. 92,818 ഹെക്ടർ ഭൂമിയാണ് വിവിധ ജില്ലകളിലായി സർക്കാറിെൻറ കൈവശമുള്ളത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ - 54,097 ഹെക്ടർ. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് -215 ഹെക്ടർ. മുന്‍ സര്‍ക്കാറിെൻറ കാലത്ത് പത്തനംതിട്ട ജില്ലയില്‍ വ്യക്തികള്‍ക്ക് 186.33 ഹെക്ടർ ഭൂമി പതിച്ചു നല്‍കിയതായും ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. കോട്ടയത്ത് സ്വകാര്യ വ്യക്തിക്ക് 19.63 ആര് സ്ഥലവും കോട്ടയം താലൂക്കില്‍ വ്യക്തികള്‍ക്ക് 3.55 ഹെക്ടര്‍ ഭൂമിയും സ്വകാര്യ സ്ഥാപനത്തിനു 4.06 ആര് ഭൂമിയും പതിച്ചുനല്‍കി.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ സ്വകാര്യ വ്യക്തികള്‍ക്ക് 209.16 ഹെക്ടര്‍ ഭൂമിയും മീനച്ചില്‍ താലൂക്കില്‍ സ്വകാര്യ ട്രസ്റ്റുകള്‍ക്ക് 10.11 ഹെക്ടര്‍ ഭൂമിയും, സ്വകാര്യ വ്യക്തികള്‍ക്ക് 14.12 ഹെക്ടര്‍ സ്ഥലവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനു 0.007 ഹെക്ടര്‍ സ്ഥലവും നല്കി. തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ട്രസ്റ്റുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് 7.99 ഹെക്ടര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ക്ക് 10.55 ഹെക്ടര്‍ ഭൂമിയും പതിച്ചു നല്കി. കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ സ്ഥാപനത്തിനു 7.28 ഏക്കര്‍ സ്ഥലവും വയനാട് ജില്ലയില്‍ സ്വകാര്യ വ്യക്തിക്ക് 20.42 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയിൽ സ്വകാര്യ വ്യക്തികള്‍ക്ക് 2.27 ഹെക്ടര്‍ പുറേമ്പാക്കും ആലപ്പുഴ ജില്ലയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനു 70.03 ആർ ഭൂമിയും പതിച്ചുനല്‍കി. തിരുവനന്തപുരം ജില്ലയില്‍ അനാഥാലയങ്ങള്‍, സ്വകാര്യ ട്രസ്റ്റുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് ഒരു ഹെക്ടര്‍ 96 ആര് ഭൂമിയും മുൻ സർക്കാർ കാലത്ത് പതിച്ചു നൽകിയതിൽ ഉൾപ്പെടും. കൊല്ലം ജില്ലയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് 31.36 ഹെക്ടര്‍ ഭൂമിയും പതിച്ചു നല്‍കിയതായി മന്ത്രി രേഖാമൂലം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.