ഇടുക്കിയിലെ ഭൂപ്രശ്നം: റോഷി അഗസ്​റ്റിൻ എം.എൽ.എ നിരാഹാരസമരം തുടങ്ങി

ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക പ്ര​സ്​​ഥാ​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്നു​ന​ടി​ച്ച് സ​ർ​ക്കാ​റി​ന്​ മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ലെ​ന്നും ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ൽ വി​ജ​യം എ​ന്നും സാ​ധാ​ര​ണ​ക്കാ​ര​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്നും ജോ​സ്​ കെ. ​മാ​ണി എം.​പി പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ നി​ർ​മാ​ണ നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക, ഭൂ​പ്ര​ശ്​​ന​ങ്ങ​ൾ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റോ​ഷി അ​ഗ​സ്​​റ്റി​ൻ എം.​എ​ൽ.​എ ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ​െച​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക ദ്രോ​ഹ​മാ​യ പ​ത്ത്​ നി​ബ​ന്ധ​ന​ക​ളോ​ടെ അ​ടു​ത്ത​നാ​ളി​ലി​റ​ങ്ങി​യ റ​വ​ന്യൂ- ത​ദ്ദേ​ശ​ഭ​ര​ണ ഉ​ത്ത​ര​വു​ക​ളി​ൽ ആ​റ് നി​ബ​ന്ധ​ന​ക​ൾ നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത് ആ​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യെ​യാ​കെ ബാ​ധി​ക്കു​ന്ന സ​ങ്കീ​ർ​ണ വി​ഷ​യ​മാ​യ​തി​നാ​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​ട്ടും ഇ​തു​വ​രെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന്​ റോ​ഷി അ​ഗ​സ്​​റ്റി​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.

ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഈ ​മാ​സം 17ന്​ ​മു​ഖ്യ​മ​ന്ത്രി സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച​താ​യി നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം തി​ങ്ക​ളാ​ഴ്​​ച അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന്​ റോ​ഷി അ​ഗ​സ്​​റ്റി​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു.

യോഗം 17ന്

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കിയി​ലെ ഭൂ​പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. 17ന് ​10.30ന് ​തി​രു​വ​ന​ന്ത​പു​രം ​െഗ​സ്​​റ്റ്​ ഹൗ​സി​ലാ​ണ് യോ​ഗം. 1964ലെ ​ഭൂ​പ​തി​വ് ച​ട്ടം പ്ര​കാ​രം പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള ആ​ഗ​സ്​​റ്റ്​ 22ലെ ​ഉ​ത്ത​ര​വാ​ണ് പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം.

പ​തി​ച്ചു​ന​ൽ​കി​യ 15 സ​െൻറി​ൽ താ​ഴെ​യു​ള്ള പ​ട്ട​യ ഭൂ​മി​യി​ൽ ഉ​പ​ജീ​വ​ന ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന 1500 ച​തു​ര​ശ്ര അ​ടി​ക്ക് താ​ഴെ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാനാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​താ​ക​ട്ടെ കൈ​വ​ശ​ക്കാ​രു​ടെ ഏ​ക ജീ​വ​നോ​പാ​ധി​യാ​ണെ​ന്ന് ആ​ർ.​ഡി.​ഒ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.

1500 ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം വി​സ്തീ​ർ​ണ​മു​ള്ള വാ​ണി​ജ്യ കെ​ട്ടി​ടം അ​വ​രു​ടെ ഏ​ക ജീ​വ​നോ​പാ​ധി​യാ​ണെ​ന്ന് തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ പ്ര​ത്യേ​കം പ​രി​ശോ​ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കും. ഈ ​ര​ണ്ടു വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടാ​ത്ത വാ​ണി​ജ്യ നി​ർ​മാ​ണ​ങ്ങ​ൾ പ​ട്ട​യം റ​ദ്ദ് ചെ​യ്ത് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും.

Tags:    
News Summary - idukki land issue; roshi Agustin MLA fasting strike -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.