നിരോധിക്കുന്നുണ്ടെങ്കിൽ ആദ്യം ആർ.എസ്.എസിനെയാണ് നിരോധിക്കേണ്ടത് -എം.വി. ഗോവിന്ദൻ

കണ്ണൂർ: നിരോധനം കൊണ്ട് വര്‍ഗീയതയെ തടയാന്‍ കഴിയില്ലെന്നും നിരോധിക്കുന്നുണ്ടെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കണം. നിരോധിച്ചതുകൊണ്ട് ഒരു പ്രസ്ഥാനത്തിന്റെ ആശയം അവസാനിക്കില്ല. നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ട സംഘടന ആർ.എസ്.എസ് തന്നെയാണ്.

ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പി.എഫ്.ഐയെ നിരോധിക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും. കേരളത്തിൽ എസ്.ഡി.പി.ഐ-സി.പി.എം സഖ്യം എന്നത് എതിരാളികളുടെ വ്യാജപ്രചാരണം മാത്രമാണ്.

ഹര്‍ത്താല്‍ വേണ്ടെന്ന നിലപാടില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ഉണ്ടാകണം. എന്നാല്‍ ജനാധിപത്യ വിരുദ്ധമായ സമരങ്ങള്‍ തടയണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വഖഫ് ബോര്‍ഡിന്റെ കോടാനുകോടി സ്വത്താണ് നേതാക്കള്‍ വെട്ടിപ്പ് നടത്തിയത്. വിശദമായ പരിശോധന നടത്തി കുറ്റവാളികളെ മുഴുവന്‍ കണ്ടെത്തണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - If banning then RSS should be banned first - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.