കോട്ടയം: വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാണിച്ചാൽ ആർ.സി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) സസ്പെന്‍ഡ് ചെയ്യുന്നതുൾപ്പെടെ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. എ.ഐ കാമറ വാഹനപരിശോധനയിലാണ് വ്യാപക കൃത്രിമം ബോധ്യപ്പെട്ടത്. ട്രാൻസ്പോർട്ട് കമീഷണറാണ് നടപടിക്ക് നിർദേശം നൽകിയത്.
●നമ്പര്‍പ്ലേറ്റ് ഇല്ലെങ്കിൽ വാഹനത്തിന്റെ ആര്.സി ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യും. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നൽകേണ്ടിവരും
●മറ്റുള്ള വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചാൽ ആര്.സി ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത് പൊലീസ് കേസെടുക്കും.
●2019 ഏപ്രില്‍ ഒന്നിനുശേഷം നിർമിച്ച വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് മാറ്റിയശേഷം അനധികൃത നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതായി കണ്ടെത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും
●നമ്പര്‍പ്ലേറ്റ് മടക്കിവെച്ചാൽ ആറുമാസത്തേക്ക് ആർ.സി സസ്പെന്‍ഡ് ചെയ്യും
●നമ്പര്‍പ്ലേറ്റ് മറച്ചാൽ ആറുമാസം ആർ.സി സസ്പെന്ഷൻ.
നമ്പർ പ്ലേറ്റാണ് ട്രാഫിക് നിയമലംഘനം കണ്ടെത്താൻ സഹായിക്കുന്നത്. ഇതിലെ കൃത്രിമം കാരണം വണ്ടി കാമറയിൽ പതിഞ്ഞാലും നടപടിയെടുക്കാൻ കഴിയില്ല. വ്യാജ നമ്പര്‍പ്ലേറ്റ്, അക്കങ്ങൾ വ്യക്തമല്ലാതിരിക്കൽ, നമ്പർ മറച്ചുവെക്കൽ, മടക്കിവെക്കൽ തുടങ്ങിയ കുറ്റങ്ങൾക്കെതിരെയാണ് നടപടി എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.