തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനുകീഴിലെ റോഡുകൾ നിർമാണം കഴിഞ്ഞ് ആറുമാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കെതിരെയും കരാറുകാർക്കെതിരെയും കേസെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് സർക്കുലർ പുറത്തിറക്കി.
നിര്‍മാണം പൂർത്തിയായെന്ന് സർട്ടിഫിക്കറ്റ് നൽകി ആറു മാസത്തിനിടെ റോഡുകൾ തകരുകയോ കുഴികള്‍ രൂപപ്പെടുകയോ ചെയ്താൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്താനാണ് നിർദേശം. അന്വേഷണം ആറുമാസത്തിനകം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പ്രകൃതിദുരന്തങ്ങൾ കാരണമാണ് റോഡ് തകർന്നതെന്ന് കലക്ടർ റിപ്പോർട്ട് നൽകിയാൽ കേസ് ഉണ്ടാവില്ല.
പി.ഡബ്ല്യു.ഡിക്കു കീഴിലെ റോഡുകൾ ഒരു വർഷത്തിനകം തകർന്നാൽ എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ അന്വേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വീഴ്ച കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികളെടുക്കും. ക്രിമിനൽ നടപടികൾ ആവശ്യമാണെന്ന് കണ്ടെത്തുന്ന ഏതു കേസിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.