ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് നാല് സീറ്റ് കിട്ടിയാൽ രണ്ടെണ്ണത്തിൽ വനിതകളെ പരിഗണിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനഭാഗമായി നടന്ന സമ്പൂർണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറ്റ് വിഭജനത്തിൽ യു.ഡി.എഫ് തീരുമാനം ഏകപക്ഷീയമാകരുത്. ബി.ജെ.പിയെ അധികാരത്തിൽനിന്ന് ഓടിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യണം. അതിന് മുന്നണി ബന്ധം ശക്തമാക്കണം. മൻമോഹൻസിങ് സർക്കാറിനെ ബി.ജെ.പിക്കൊപ്പം ചേർന്ന് വോട്ടുചെയ്ത് തകർത്ത കമ്യൂണിസ്റ്റുകാരെ വിശ്വസിക്കാനാകില്ല. എപ്പോഴാണ് അവർ കാലുമാറുകയെന്നോ കൂറുമാറുകയെന്നോ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.