ഓച്ചിറ : എല്ലാ മതങ്ങളേയും കുറിച്ച് എല്ലാ മതവിശ്വാസികളും പഠിച്ചാൽ ലോകത്തെ മതവൈര്യവും ഭീകരവാദവും ഇല്ലാതാകുമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന‍്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. വൃശ്ചികോത്സവത്തോനുബന്ധിച്ച് ഓച്ചിറയിൽ നടന്ന സർവ്വമത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു, ക്രിസ്തു, മുസ്ളിം മത നേതാക്കൾ അനുയായികളെ എല്ലാ മത ഗ്രന്ഥങ്ങളും പഠിപ്പിക്കണമെന്നും സ്വാമി പറന്നു.
ഡോ. യാക്കൂബ് മാർ ഐറോനിയോസ് മെത്രപ്പൊലീത്ത (മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനം) അധ്യക്ഷത വഹിച്ചു.. എസ്. എൻ. ഡി. പി. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ലീലാകൃഷ്ണൻ, സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി. സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ഡോ. ജയകുമാരി, ഹൗസ്ഫെഡ് ചെയർമാൻ എം.ഇബ്രാഹിംകുട്ടി, കെ. ജ്യോതികുമാർ, നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.