തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്‍ട്ര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ ഒമ്പത് മുതൽ 16 വരെ തിരുവനന്തപുരത്താണ് മേള.
ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രമുഖ ഇറാനിയൻ സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് 'സ്‍പിരിറ്റ് ഓഫ് സിനിമ' പുരസ്‍കാരം നൽകും.
'ഹൂപോജെ/ 'ഷെയ്ൻ ബേ സർ' (സംവിധാനം: മെഹ്ദി ഗസൻഫാരി, ഇറാൻ), 'കെർ' (സംവിധാനം: ടാൻ പിർസെലിമോഗ്ലു, തുർക്കി ഗ്രീസ്, ഫ്രാൻസ്) 'കൺസേൺഡ് സിറ്റിസൺ' (സംവിധാനം: ഇദാൻ ഹാഗുവൽ, ഇസ്രായേൽ), 'കോർഡിയലി യുവേഴ്‍സ്' / 'കോർഡിയൽമെന്റ് റ്റ്യൂസ്' (സംവിധാനം: ഐമർ ലബകി, ബ്രസീൽ), 'ആലം' (സംവിധാനം: ഫിറാസ് ഖൗറി ടുണീഷ്യ, ഫലസ്‍തീൻ, ഫ്രാൻസ്, സൗദി അറേബ്യ, ഖത്തർ),തുടങ്ങിയവയാണ് ചിത്രങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.