തിരുവനന്തപുരം: കേരളാ പൊലീസ് കേഡറിലെ ഐ.ജി ഗോകുലത്ത് ലക്ഷ്മൺ രാജിെവച്ച് തെലങ്ക ാന മന്ത്രിസഭയിലേക്ക്. സർവിസിൽനിന്നുള്ള രാജി ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം കൈമാറും. ല ക്ഷ്മണിെൻറ രാജി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ആശയവിനിമയം നടത്തി. ഇപ്പോൾ ഹൈദരാബാദിലള്ള ലക്ഷ്മൺ ഉടൻ കേരളത്തിലെത്തും.
മന്ത്രിസഭയിൽ ചേരാൻ ഏകദേശ തീരുമാനമായെന്നും ഐ.ടി വകുപ്പ് ലഭിക്കുമെന്നാണ് സൂചനയെന്നും ജി. ലക്ഷ്മൺ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. സംസ്ഥാന പൊലീസ് മേധാവിയെ കാര്യങ്ങൾ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷ്മണിെൻറ ബന്ധുക്കളിലേറെയും ആന്ധ്രപ്രദേശിലെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കേരള കേഡറിലെ 1997 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗോകുലത്ത് ലക്ഷ്മൺ നിലവിൽ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻറ് ഐ.ജിയാണ്.
തെലങ്കാനയിലെ ഖമ്മം ജില്ലയാണ് സ്വദേശം. ആലപ്പുഴ എ.എസ്.പിയായി സർവിസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, ക്രൈംബ്രാഞ്ച്, ഇൻറലിജൻസ് വിഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു. നാലുവർഷം മുംബൈ സ്റ്റോക് എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 14 വർഷത്തെ സർവിസ് ബാക്കിനിൽക്കെയാണ് അദ്ദേഹം സർവിസ് വിടുന്നത്. ആന്ധ്ര മുൻ ഡി.ജി.പി ഡോ. ഡി.ടി. നായിക്കിെൻറ മകൾ ഡോ. കവിതയാണ് ഭാര്യ.
കേരള കേഡറിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന മുൻ ഡി.ജി.പി ആർ.എസ്. മുഷാഹരി സർവിസിൽനിന്ന് വിരമിച്ചശേഷം മേഘാലയ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.