തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപക്കേസിൽ പ്രതി നന്ദകുമാര്‍ കൊളത്താപ്പള്ളിയോട് ഐ.എച്ച്.ആർ.ഡി വിശദീകരണം തേടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് നന്ദകുമാറിനോട് ഐ.എച്ച്.ആർ.ഡി ഡയറക്ടര്‍ വി.എ. അരുണ്‍ കുമാര്‍ വിശദീകരണം ആവശ്യപ്പെട്ടത്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് അച്ചു ഉമ്മന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറിയായ നന്ദകുമാർ അധിക്ഷേപിച്ചത്. സൈബര്‍ ആക്രമണത്തിനെതിരെ പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമീഷനിലും അച്ചു ഉമ്മന്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനു പിന്നാലെ, നന്ദകുമാർ ഫേസ്ബുക്കിലൂടെ മാപ്പപേക്ഷ നടത്തി പോസ്റ്റ് പിൻവലിച്ചെങ്കിലും ഡി.ജി.പിയുടെ നിർദേശപ്രകാരം പൂജപ്പുര പൊലീസ് കേസെടുത്തു. ഇയാളുടെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഒരു അക്കൗണ്ട് സൈബർ സെൽ മരവിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂജപ്പുര പൊലീസ് നന്ദകുമാറിനെ ചോദ്യം ചെയ്ത് മൊബൈൽ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.