മലയാളി വിദ്യാർഥിക്കു മർദനം: ഒമ്പതു പേർക്കെതിരെ കേസ്

ചെ​ന്നൈ: മ​ദ്രാ​സ്​ ഐ.​ഐ.​ടി​യി​ൽ ന​ട​ന്ന ബീ​ഫ് ഫെ​സ്​​റ്റി​ൽ പ​ങ്കെ​ടു​ത്ത മലയാളി വിദ്യാർഥിക്കു മർദനമേറ്റ സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്.ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒൻപതു പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. കലാപം അഴിച്ചുവിടുക, മർദനം, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങളാണ് ഇവർ‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ പരാതിയിൽ, മർദനത്തിനിരയായി ചികിത്സയിലുള്ള വിദ്യാർഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ മദ്രാസ് ഐ.ഐ.ടിക്ക് മുന്നില്‍ വിവിധ സംഘടനകളുടെ വന്‍ പ്രതിഷേധം നടന്നു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ആ​ർ. സൂ​ര​ജി​നാ​ണ്​ ഹി​ന്ദു​ത്വ അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ല​തു ക​ണ്ണി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.  സൂ​ര​ജി​നെ നു​ങ്കം​പാ​ക്ക​ത്തു​ള്ള ശ​ങ്ക​ര​നേ​ത്രാ​ല​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ എം.​എ​സ് വി​ദ്യാ​ർ​ഥി​യും ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​ന​ു​മാ​യ മ​നീ​ഷ്കു​മാ​ർ സി​ങ്ങി​​​​​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ സൂ​ര​ജി​​​​​​​െൻറ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ ഐ.​ഐ.​ടി കാ​മ്പ​സി​ലു​ള്ള ഹി​മാ​ല​യ മെ​സി​ലാ​ണ്​ സം​ഭ​വം. 

അം​ബേ​ദ്​​ക​ർ പെ​രി​യാ​ർ സ്​​റ്റ​ഡി സ​ർ​ക്കി​ൾ പ്ര​വ​ർ​ത്ത​ക​നാ​യ സൂ​ര​ജ്, എ​യ​റോ​നോ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ൽ ഗ​വേ​ഷ​ക​വി​ദ്യാ​ർ​ഥി​യാ​ണ്. അ​ക്ര​മി​ക​ൾ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന്​ സൂ​ര​ജി​​​​​​​െൻറ സു​ഹൃ​ത്തു​ക്ക​ൾ ആ​രോ​പി​ച്ചു.   ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഐ.​ഐ.​ടി​യി​ൽ ബീ​ഫ് ഫെ​സ്​​റ്റ്​ ന​ട​ത്തി​യ​ത്. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഇ​നി​യും ആ​ക്ര​മി​ക്കു​മെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി മ​നീ​ഷ്കു​മാ​ർ സി​ങ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.
 

Tags:    
News Summary - IIT-Madras scholar thrashed for participating in beef fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.