നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൊബൈൽ ഫോണുകൾ കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനാണ് ബാഗേജിനകത്ത് വിദഗ്ധമായി ഫോണുകൾ ഒളിപ്പിച്ചത്.
എട്ട് ഐഫോണുകളാണ് ഒളിപ്പിച്ചത്. ഇവയ്ക്ക് ഇന്ത്യൻ വിപണിയിൽ എട്ടേമുക്കാൽ ലക്ഷത്തോളം രൂപ വില വരും.
38.5 ശതമാനമാണ് മൊബൈൽ ഫോണിന് നികുതിയടയ്ക്കേണ്ടത്. അതുകൊണ്ടു തന്നെ നികുതി വെട്ടിച്ച് കടത്തുമ്പോൾ ലക്ഷക്കണക്കിന് രൂപ ലാഭം ലഭിക്കും.
ഇയാളിൽ നിന്നും 20 ഗ്രാം തൂക്കം വരുന്ന ഒരു സ്വർണ ബിസ്കറ്റും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.