പട്ടികജാതി പദ്ധതികളുടെ നടത്തിപ്പ്: സംസ്ഥാനതലത്തിൽ വിജിലൻസി​െൻറ മിന്നൽ പരിശോധന

തിരുവനന്തപുരം: പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പ് വരുത്താൻ വിജിലൻസി​െൻറ സംസ്ഥാനതല മിന്നൽ പരിശോധന നടത്തി. സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ധന സഹായം, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ, പഠന മുറികളുടെ നിർമ്മാണം തുടങ്ങിയവ അർഹരായ പട്ടികജാതിക്കാർക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലേക്കാണ് “ഓപ്പറേഷൻ പ്രൊട്ടക്ടർ” എന്ന പേരിൽ പദ്ധതികൾ നടപ്പിലാക്കുന്ന 46 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 10 മുൻസിപ്പാലിറ്റികളിലെയും, അഞ്ച് കോർപ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസർമാരുടെയും അനുബന്ധ സെക്ഷനുകളിലും ചൊവ്വാഴ്ച രാവിലെ 11 മുതൽ ഒരേ സമയം വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്.

വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ് കുമാർ ഐ.പി.എസി​െൻറ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഹർഷിത അത്തല്ലൂരി ഐ.പി.എസി​െൻറ മേൽനോട്ടത്തിൽ, ഇൻറലിജൻസ് വിഭാഗം ചാർജ്ജ് ഓഫീസറായ പൊലീസ് സൂപ്രണ്ട് റെജി ജേക്കബ് ഐ.പി.എസി​െൻറ നേതൃത്വത്തിലും നടന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും സംബന്ധിച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസി​െൻറ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ. വിനോദ് കുമാർ. ഐ.പി.എസ് ആവശ്യപ്പെട്ടു. 
Tags:    
News Summary - Implementation of Scheduled Caste Schemes: A lightning test of vigilance at the state level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.