യു.പി.യിൽ ബി.ജെ.പിക്ക്​ തിരിച്ചടി; അയോധ്യ, വാരാണസി, മഥുര പഞ്ചായത്തുകളിൽ വൻ തോൽവി

ലഖ്​നൗ: ഉത്തർപ്രദേശി​ലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വൻ തോൽവി. സംസ്ഥാനത്തെ പകുതിയിലേറെയും ജില്ലാ പഞ്ചായത്തുകൾ സ്വന്തമാക്കിയതായി സമാജ്​വാദി പാർട്ടി അറിയിച്ചു.

അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളിൽ ആറു സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക്​​ നേടാനായത്​. 24 സീറ്റുകൾ നേടി സമാജ്​വാദി പാർട്ടിയാണ്​ അയോധ്യയിൽ വെന്നിക്കൊടി നാട്ടിയത്​. രാമക്ഷേത്ര നിർമാണം ആരംഭിക്കാനിരിക്കേയാണ്​ ബി.ജെ.പിക്ക്​ അയോധ്യയിൽ തിരിച്ചടിയേൽക്കുന്നത്​.

പ്രധാനമന്ത്രിയുടെ തട്ടകമായ വാരാണസിയിലെ ജില്ലാ പഞ്ചായത്തിൽ 40ൽ ഏഴു സീറ്റുകൾ മാത്രമാണ്​ ബി.ജെ.പിക്കുള്ളത്​. 15 സീറ്റുകളിൽ സമാജ്​വാദി പാർട്ടിയാണ്​ വിജയിച്ചത്​. ഷാഹി മസ്​ജി​ദിന്‍റെ പേരിൽ വിദ്വേഷം ഉയർത്തുന്ന മഥുരയിൽ ബി.ജെ.പിക്ക്​ എട്ടു സീറ്റുകൾ മാത്രമാണ്​ ജയിക്കാനായത്​. ബി.എസ്​.പി 12 സീറ്റുകളും ആർ.എൽ.ഡി ഒൻപത്​ സീറ്റുകളും ഇവിടെ നേടി.

ആകെയുള്ള 30,050 ജില്ലാ പഞ്ചായത്ത്​ വാർഡുകളിൽ 918 സ്ഥാനാർഥികൾ തങ്ങളുടേതായി വിജയിച്ചുവെന്നാണ്​ ബി.ജെ.പിയുടെ അവകാശവാദം. ഏപ്രിൽ 29നാണ്​ ഉത്തർ പ്രദേശിൽ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ നടന്നത്​. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാതെ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളെ അണിനിരത്തുന്നതാണ്​ ഉത്തർ പ്രദേശിലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പുകളുടെ രീതി. ​ഗ്രാമ പഞ്ചായത്തിലേക്കും ​​േബ്ലാക്​ പഞ്ചായത്തിലേക്കും ജില്ല പഞ്ചായത്തിലേക്കുമായി 8.69 ലക്ഷത്തോളം സീറ്റുകളിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാൽ വോ​ട്ടെണ്ണൽ ഇനിയും തീർന്നിട്ടില്ല. 

Tags:    
News Summary - In A Major Setback, BJP Loses Panchayat Polls In Ayodhya, Varanasi & Mathura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.