തിരുവല്ല: അർബുദ ചികിത്സയിൽ ഹോമിയോപതിയുടെ പ്രസക്തി ഏറിവരുന്നതായും പെയിൻ ആന്‍ഡ് പാലിയേറ്റിവ് മേഖലയിലും ഹോമിയോ ചികിത്സ ഫലപ്രദമായി ഉപയോഗപ്പെടുന്നുണ്ടെന്നും ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള ട്രസ്റ്റ് സംസ്ഥാന ശാസ്ത്ര സെമിനാർ അഭിപ്രായപ്പെട്ടു.
തിരുവല്ലയിൽ നടന്ന ‘ഹീലിങ് ഹോപ്’ സെമിനാർ ഐ.എച്ച്.കെ സംസ്ഥാന പ്രസിഡൻറ് ഡോ. റെജു കരീം ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.കെ സംസ്ഥാന സെക്രട്ടറി ഡോ. കൊച്ചുറാണി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ‘കാൻസർ ചികിത്സയിൽ ഹോമിയോപതിയുടെ സാധ്യതകൾ’ പ്രബന്ധം ഡോ വി.ആർ. ഉണ്ണികൃഷ്ണൻ തൃശൂർ അവതരിപ്പിച്ചു. ഡോ. സ്റ്റാലിൻ കുര്യൻ അധ്യക്ഷത വഹിച്ചു. ഡോ. ജി. ഹരികുമാർ, ഡോ.ജോയ്തോമസ്, ഡോ.കെ.എൻ. കുമാരൻ, ഡോ.എം.ഐ. ജോസ്, ഡോ.മോൻസി സക്കരിയ്യ, ഡോ.ബാബു കെനോർബർട്ട് എന്നിവർ സംസാരിച്ചു. ഡോ. പി.ആർ. രാധാകൃഷ്ണൻ സ്വാഗതവും ഡോ.എൻ. ജ്യോതിരാജ് നന്ദിയും അറിയിച്ചു. ഭാരവാഹികൾ: ഡോ. പി.എ. നൗഷാദ് പാണ്ടിക്കാട് (ചെയർ), ഡോ.ഏണസ്റ്റ് ജി. തൃശൂർ (സെക്ര.), ഡോ. ലാലാജി എം.എസ് പത്തനംതിട്ട (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.