കരുവാരകുണ്ട് (മലപ്പുറം): കോൺഗ്രസും മുസ്ലിം ലീഗും പരസ്പരം പോരടിച്ച കരുവാരകുണ്ട് പഞ്ചായത്തിൽ ചരിത്ര വിജയവുമായി എൽ.ഡി.എഫ്. 21ൽ 13 വാർഡുകളിലും വിജയം നേടിയാണ് ഗ്രാമപഞ്ചായത്തിൻെറ ആറു പതിറ്റാണ്ട് നീണ്ട ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിൻെറ ഭരണരംഗപ്രവേശം.
2015ൽ നടന്ന ത്രികോണ പോരാട്ടത്തിൽ ഒമ്പത് സീറ്റ് നേടിയ മുസ്ലിം ലീഗ് ആറിലേക്കും ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസ് രണ്ടിലേക്കും ചുരുങ്ങി. എട്ട് സീറ്റുകൾ അധികം നേടിയാണ് സി.പി.എം തനിച്ച് ഭരണമുറപ്പിച്ചത്.
ഗ്രാമപഞ്ചായത്തിൽ ഒരു പാർട്ടി സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കം കടക്കുന്നതും ആദ്യമാണ്. പട്ടികജാതി സംവരണമായതിനാൽ കുട്ടത്തിയിൽനിന്ന് വിജയിച്ച മുൻ വണ്ടൂർ ഡി.ഇ.ഒ കൂടിയായ വി.എസ്. പൊന്നമ്മയാവും പ്രസിഡൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.