??.???.???. ???????????

രാ​മ​ന്ത​ളി സ്വ​ദേ​ശി ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി  സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ്

പ​യ്യ​ന്നൂ​ർ: രാ​മ​ന്ത​ളി സ്വ​ദേ​ശി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വാ​യി നി​യ​മി​ത​നാ​യി. രാ​മ​ന്ത​ളി ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ടി.​വി.​കെ. നാ​രാ​യ​ണ​നാ​ണ് ഐ.​ഡി.​എ.​എ​സ് ഏ​ഴി​മ​ല ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി​യി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​​െൻറ​യും സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വാ​യി ചു​മ​ത​ല​യേ​റ്റ​ത്. 

39 വ​ർ​ഷ​ത്തെ സ​ർ​വി​സി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ പ്ര​തി​രോ​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 

ക​ണ്ണൂ​രി​ലെ എ​ല്ലാ സൈ​നി​ക വി​ഭാ​ഗ​ത്തി​​െൻറ​യും സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വും ഡി.​എ​സ്.​സി പേ ​ആ​ൻ​ഡ്​ അ​ക്കൗ​ണ്ട്സ് ഓ​ഫി​സി‍​െൻറ മേ​ധാ​വി​യും ഇ​ദ്ദേ​ഹ​മാ​ണ്. രാ​മ​ന്ത​ളി​യി​ലെ പ​രേ​ത​രാ​യ കെ.​വി. കൃ​ഷ്ണ​മാ​രാ​രു​ടെ​യും ടി.​വി. നാ​രാ​യ​ണി മാ​ര​സ്യാ​രു​ടെ​യും ഇ​ള​യ മ​ക​നാ​ണ്.

ഭാ​ര്യ: ശൈ​ല​ജ നാ​രാ​യ​ണ​ൻ. മ​ക്ക​ൾ:  ഷൈ​നു നാ​രാ​യ​ണ​ൻ, ഷീ​ന നാ​രാ​യ​ണ​ൻ. 

Tags:    
News Summary - ina advisor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.