ഗുരുവായൂർ: ഓഫിസുകളിലും ഡബിൾ മാസ്ക് ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ കേട്ടത് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും. സംസ്ഥാനം സമ്പൂർണ ലോക്ഡൗണിലായിരുന്ന ശനിയാഴ്ച നടന്ന ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഉദ്ഘാടനത്തിലാണ് കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറന്നത്.
വിവാഹത്തിലും സംസ്കാര ചടങ്ങുകളിലും 20 പേരിലധികം പേർ പങ്കെടുക്കരുതെന്ന് കർശന നിർദേശം നൽകുന്ന പൊലീസിെൻറ സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ ഒരു മുറിയിൽ തിങ്ങിക്കൂടിയത് 30ലധികം പേർ. ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, കമീഷണർ, എസ്.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ടെമ്പിൾ സ്റ്റേഷനിലിരുന്ന് യോഗത്തിൽ പങ്കെടുത്തത്.
പലരും മാസ്ക് ഊരി കൈയിൽ െവച്ചിരിക്കുകയായിരുന്നു. ചില വനിത സി.പി.ഒമാരുടെ താടിയിലായിരുന്നു മാസ്ക്. സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ഉദ്ഘാടനം നിശ്ചയിച്ചത് സംബന്ധിച്ചുതന്നെ ആക്ഷേപം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.