കണ്ണൂര്‍: മൊറാഴയിലെ വൈദേകം ആയുർവേദ റിസോര്‍ട്ട് അധികൃതർക്ക് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ടി.ഡി.എസ് സംബന്ധിച്ച് മാർച്ച് 27നകം മുഴുവൻ രേഖകളും ഹാജരാക്കാനാണ് നിർദേശം. ടി.ഡി.എസുമായി ബന്ധപ്പെട്ട് റിസോർട്ട് അധികൃതർ ഇതിനകം നൽകിയ മുഴുവൻ രേഖകളും അപൂർണമാണെന്ന നിഗമനത്തിലാണ് ആദായനികുതി വകുപ്പിന്റെ പുതിയ ഉത്തരവ്.
ആദായനികുതി വകുപ്പ് കണ്ണൂർ യൂനിറ്റിന്റെ ടി.ഡി.എസ് വിഭാഗമാണ് നോട്ടീസ് നൽകിയത്.പരിശോധനക്കു പിന്നാലെയാണ് നോട്ടീസ്. പലതവണ കണക്കുകൾ നൽകിയെങ്കിലും എല്ലാം പൂർണമല്ലെന്ന നിലക്കാണ് വീണ്ടും നോട്ടീസ് അയച്ചത്. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ളതാണ് വൈദേകം റിസോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.