ബംഗളൂരു: കർണാടകയിൽ നടന്ന ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ പ്രതികരിക്കുകയും പ് രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്ത കർണാടക മുഖ്യമന്ത്രിക്കെതിരെ നടപടിയ െടുക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ ആദായനികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമീഷ ന് പരാതി നൽകി.
റെയ്ഡിനെക്കുറിച്ച് മുൻകൂട്ടി വെളിപ്പെടുത്തിയതിനും ആദായനികുതി വകുപ്പ് ഒാഫിസിന് മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചതിനുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. രാജ്യതാൽപര്യത്തിന് വിരുദ്ധമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടതെന്നും ആദായനികുതി വകുപ്പ് പരാതിയിൽ വ്യക്തമാക്കുന്നു. മാർച്ച് 28ന് ബംഗളൂരുവിലെ ആദായനികുതി ഒാഫിസിന് മുന്നിൽ സമരം ചെയ്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മറ്റു മന്ത്രിമാർ, നേതാക്കൾ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
നിയമവിരുദ്ധമായുള്ള കൂടിച്ചേരൽ, ക്രിമിനൽ ഗൂഢാലോചന, സർക്കാർ ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽനിന്നും തടയുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തണമെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും കർണാടക മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സഞ്ജീവ് കുമാർ അറിയിച്ചു. ഇതേ വിഷയത്തിൽ കഴിഞ്ഞദിവസം കുമാരസ്വാമിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ബി.ജെ.പി നേതാക്കൾ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.