െകാച്ചി: ശ്രീവത്സം ഗ്രൂപ്പിെൻറ വിവിധ ഇടപാടുകൾ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. നികുതിതട്ടിപ്പ് 2500 കോടി കടന്നേക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പ്രഥമദൃഷ്ട്യാ 450 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഗ്രൂപ്പിെൻറ വ്യാപാരസ്ഥാപനങ്ങളും ബിനാമി ഇടപാടുകളുമടക്കം പരിശോധനക്ക് വിധേയമാക്കുകയാണ്.
ശ്രീവത്സം ഗ്രൂപ്പ് ഉടമയും നാഗാലാൻഡിലെ മുൻ അഡീഷനൽ എസ്.പിയുമായ എം.കെ.രാജേന്ദ്രൻ പിള്ള റിട്ടയർമെൻറിനുശേഷവും കരാറടിസ്ഥാനത്തിൽ സർവിസിൽ തുടരുന്നതടക്കമുള്ള കാര്യങ്ങൾ സി.ബി.െഎ പരിശോധിക്കും. പന്തളം സ്വദേശിയായ പിള്ളയുടെ വസതിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നാഗാലാൻഡ് പൊലീസിെൻറ ട്രക്കും പൊലീസ് ജീപ്പുമടക്കം കണ്ടെത്തിയിരുന്നു.
സ്വർണവും കറൻസിയും കടത്താൻ നാഗാലാൻഡ് പൊലീസിെൻറ ഒൗദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ചിരുന്നതായി മുമ്പും ആരോപണങ്ങളുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഇൻറലിജൻസ് സംസ്ഥാന സർക്കാറിന് നൽകിയ റിേപ്പാർട്ട് അട്ടിമറിച്ചതായും ആരോപണമുണ്ട്. നാഗാലാൻഡിൽ ഇതരസംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാനാവില്ലെന്നിരിക്കെ പിള്ള നടത്തിയതായി പറയപ്പെടുന്ന ബിനാമി ഇടപാടുകളെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ, പിള്ളയുടെ ബിസിനസ് പങ്കാളിയായ രാധാമണിയുടെ ഹരിപ്പാട് ദാനപ്പടിയിലെ വീട്ടിൽ ആദായനികുതിവിഭാഗം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ഒമ്പത് കോടിയോളം രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുെട രേഖകൾ കണ്ടെത്തിയിരുന്നു.
ആദായനികുതി പരിശോധനയുടെ സമയത്ത് നാഗാലാൻഡ് ഹൗസിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം െകാച്ചിയിലെത്തിച്ചാണ് മൊഴിയെടുത്തത്. പിള്ളയുെട റിയൽ എസ്റ്റേറ്റ് നിക്ഷേപം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ ആദായ നികുതി വകുപ്പ് നിയോഗിച്ചു.
നാഗാലാൻഡ് പൊലീസിൽനിന്ന് അഡീഷനൽ എസ്.പിയായി വിരമിച്ച പിള്ളയെ താക്കോൽസ്ഥാനത്ത് കരാറടിസ്ഥാനത്തിൽ നിയമിച്ചതിനുപിന്നിൽ ബിസിനസ് പങ്കാളികളായ ചില ഉന്നതോേദ്യാഗസ്ഥരാണോയെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആദായനികുതി പരിശോധനക്കുശേഷം 1000 കോടിയുടെ സ്വത്തുള്ളതായി ശ്രീവത്സം ഗ്രൂപ്പ് അധികൃതർക്കു മുന്നിൽ െവളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.