‘ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി’; മുഖ്യമന്ത്രിയെ തള്ളി മന്ത്രി ഗണേഷ് കുമാർ

കോഴിക്കോട്: ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ടെന്നും അത് പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഷർട്ട് ഊരി ക്ഷേത്രത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് തള്ളുന്നതാണ് മന്ത്രിയുടെ പരാമർശം.

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളുണ്ട്. അതനുസരിച്ച് പോകാൻ കഴിയുന്നവർ പോയാൽ മതി. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികൾക്ക് എന്തെങ്കിലും നിർദേശമുണ്ടെങ്കിൽ തന്ത്രിയുമായി ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാർ.

‘നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന പല ആചാരങ്ങളിലും മാറ്റം വന്നിട്ടുണ്ട്. വസ്ത്രം ഊരി മാത്രമെ ക്ഷേത്രങ്ങളിൽ പോകാവൂ എന്ന ആചാരം മാറ്റണം’ എന്നായിരുന്നു പിണറായി വിജയന്‍റെ പ്രസ്താവന. ശിവഗിരി തീർഥാടന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Minister Ganesh Kumar rejected the Chief Minister statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.