തൃശൂർ: വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ നിരക്ക് വർധനയുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ബസുടമ സമര സമിതിയുടെ നേതൃത്വത്തിൽ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് ആറു രൂപയാക്കുക, ഡിസംബർ 31 വരെ റോഡ് നികുതി ഒഴിവാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
നേരത്തെ മന്ത്രി ചർച്ചക്ക് വിളിച്ച് 10 ദിവസത്തിനകം ആവശ്യങ്ങൾക്ക് പരിഹാരം കാണുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല. റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ബസ്ചാർജ് നിർണയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബസുടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.