ഇടുക്കി: ദേവികുളത്ത് സ്വതന്ത്രനായ എസ്. ഗണേഷൻ എൻ.ഡി.എയുടെ ഔദ്യോഗിക സ്ഥാനാർഥിയാകും.
അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്ന് ദേവികുളമടക്കം മൂന്നിടത്ത് എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളിയിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച ഗണേഷനെ അണ്ണാ ഡി.എം.കെ സ്വന്തം പാളയത്തിലെത്തിക്കുകയായിരുന്നു.
എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നം ഗണേശന് നൽകുമെന്നും എൻ.ഡി.എ ജില്ല ചെയർമാൻ കെ.എസ്. അജി അറിയിച്ചു.
ദേവികുളം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയായിരുന്ന ആർ.എം ധനലക്ഷ്മിയുടെ നാമനിർദേശ പത്രികയായിരുന്നു തള്ളിയത്. ഫോറം 26 ൽ പൂർണ വിവരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി നാമനിർദേശ പത്രിക തള്ളിയത്. ഡമ്മിയുടെ അടക്കം മൂന്ന് പേരുടെ പത്രിക ഇവിടെ തള്ളിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് എസ്. ഗണേശനെ പിന്തുണക്കാൻ എൻ.ഡി.എ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.