കോഴിക്കോട്: കുടിവെള്ളക്ഷാമം ഇനിയം പരിഹരിക്കപ്പെടാതെ ഒരു ലോകജലദിനം കൂടി നമ്മൾ ആഘോഷിച്ചു. അതിനിടയിൽ ഒരിറ്റ് ശുദ്ധജലത്തിനായി യാചിക്കുന്ന ജനതയുള്ള ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 38 ലക്ഷം ലിറ്റർ വെള്ളം. അതിർത്തിത്തർക്കം നിലനിൽക്കുന്ന ചൈനയിലേക്കാണ് ഏറ്റവും കൂടുതൽ െവള്ളം കയറ്റിയയച്ചത്.
കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയിൽ അവതരിപ്പിച്ച കണക്കിലാണ് വെള്ളം കയറ്റുമതിയുടെ വിവരങ്ങൾ ഉള്ളത്. 2015-2021 കാലയളവിനുള്ളിൽ 38,50,431 ലിറ്റർ വെള്ളം കയറ്റുമതി ചെയ്തെന്നാണ് കണക്കുകളിലുള്ളത്
മിനറൽ വാട്ടർ, എയറേറ്റഡ് വാട്ടർ, നാച്വറൽ വാട്ടർ എന്നീ മൂന്ന് രൂപത്തിലാണ് വെള്ളം കയറ്റുമതി ചെയ്തത്. മിനറൽ വാട്ടറിനത്തിൽ 23,78,227 ലിറ്റർ വെള്ളവും, എയറേറ്റഡ് വാട്ടറിനത്തിൽ 6,02389 ലിറ്ററും, നാച്വറൽ വാട്ടറിനത്തിൽ 8,69815 ലിറ്ററുമാണ് കയറ്റുമതി ചെയ്തത്.
ചൈനയിലേക്കാണ് ഏറ്റവും കൂടുതൽ വെള്ളം കയറ്റുമതി ചെയ്തിരിക്കുന്നത്. 63,580 ലിറ്റർ മിനറൽ വാട്ടറും 1000 ലിറ്റർ എയറേറ്റഡ് വെള്ളവും 20,000 ലിറ്റർ പ്രകൃതിദത്ത വെള്ളവുമാണ് ബീജിങിലേക്ക് കയറ്റുമതി ചെയ്തത്.38,380 ലിറ്റർ വെള്ളം സ്വീകരിച്ച മാലദ്വീപാണ് കൂടുതൽ വെള്ളം സ്വീകരിച്ച രണ്ടാമത്തെ രാജ്യം.
യു.എ.ഇയിലേക്ക് 35,510 ലിറ്റർ വെള്ളവും കാനഡയിലേക്ക് 33,620 ലിറ്ററും, സിംഗപ്പൂരിലേക്ക് 33,460 ലിറ്ററും, അമേരിക്കയിലേക്ക് 31,730 ലിറ്ററും ഖത്തറിലേക്ക് 25,900 ലിറ്ററും സൗദി അറേബ്യയിലേക്ക് 29,020 ലിറ്ററും വെള്ളവുമാണ് കയറ്റുമതി ചെയ്തത്.
ഇത്തരത്തിൽ വെള്ളം കയറ്റുമതി ചെയ്യുേമ്പാൾ ഇന്ത്യയുടെ കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെട്ടോ എന്നാണ് സാമൂഹ്യപ്രവർത്തകർ ചോദിക്കുന്നത്. കുടിവെള്ള പദ്ധതികൾ പലതും പാതിവഴിയിലാണ്. 2019 ൽ ജൽ ജീവൻ മിഷൻ പദ്ധതി തുടങ്ങുേമ്പാൾ രാജ്യത്തെ ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിദിനം 55 ലിറ്റർ കുടിവെള്ളം ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ട് വർഷം ആകുേമ്പാഴും ആ പദ്ധതി പാതിവഴിയിലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.