തിരുവനന്തപുരം: ഭീതിയുടേയും അസഹിഷ്ണുതയുടേയും വാർത്തകൾ നിറയുന്ന സമകാലിക സാഹചര്യത്തിൽ രാജ്യം പഴയ ഇരുണ്ട കാലത്തേക്ക് നീങ്ങുകയാേണാ എന്ന ആശങ്ക ഉയരുകയാണെന്ന് മുതർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണി. ഇഷ്ടമുള്ള ഭക്ഷനം കഴിക്കാനോ, വസ്ത്രം ധരിക്കാനോ ഭാഷ സംസാരിക്കാനോ, ആചാരങ്ങൾ അനുഷ്ഠിക്കാനോ കഴിയാത്ത അവസ്ഥയിലാണ് രാജ്യം. പാരമ്പര്യം നഷ്ടപ്പെട്ട് ബുദ്ധെൻറയും ഗാന്ധിജിയുടേയും ഇന്ത്യ ഒേരാ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ. വിജയരാഘവൻ സ്മാരക പുരസ്കാരം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ ശേഖരൻനായർക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും തിരുത്താനാവാത്ത രാജ്യത്തിെൻറ പച്ചയായ ചരിത്രം പോലും തിരുത്തിയെഴുതാൻ ശ്രമം നടക്കുകയാണ്. പാഠപുസ്തകത്തിൽ സവർക്കറിന് ഒന്നാമതും ഗാന്ധിജിക്ക് രണ്ടാം പരിഗണനയും നൽകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുന്നു. സഹിഷ്ണുതയുടെ കാര്യത്തിൽ നാലയലത്ത് എത്താൻ മറ്റൊരു രാജ്യവുമില്ലാതിരുന്ന കാലത്ത് നിന്ന് ഇന്ത്യ ഏറെ മാറുകയും ശിരസ് കുനിക്കുകയും ചെയ്യേണ്ട സ്ഥിതിയിലാണ്. ബഹുസ്വരതയും വൈവിധ്യവും നഷ്ടപ്പെട്ടാൽ രാജ്യത്തിന് നിലനിൽപ്പില്ല.
വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെ ജീവിക്കാൻ കഴിയുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാലിന്ന് ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ ഭീതിയുയർത്തുന്നതാണ്. മാധ്യമങ്ങൾ സ്തുതിപാടകരാകാതെ ഇത്തര വിഷയങ്ങളിൽ ശകതമായി പ്രതികരിക്കണം. പലവട്ടം സത്യമാണെന്ന് ഉറപ്പ് വരുത്തി വാർത്തകൾ നൽകുന്ന കാലം ബ്രേക്ക് ന്യൂസുകളുടെ കാലത്ത് ഇനി ഉണ്ടാകുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.