തിരുവനന്തപുരം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചു. യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് പുന:സംഘടന പൂർത്തിയാക്കാൻ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാറിനെയും കെ.പി.സി.സി ലീഗൽ എയിഡ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എസ്. ചന്ദ്രശേഖരനെയും ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.