തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.പി.അനിൽ കുമാർ കോൺഗ്രസിൽ നിന്ന് രാജി വെച്ചേക്കുമെന്ന് സൂചന. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി അനിൽകുമാറിനേയും ശിവദാസൻ നായരേയും കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. വിശദീകരണം നൽകിയിട്ടും അച്ചടക്കനടപടി പിൻവലിക്കാത്തതിൽ കെ.പി അനിൽകുമാർ അതൃപ്തനാണ്.
ഇന്ന് 11 മണിക്ക് അനില്‍ കുമാര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.സി.സി അധ്യക്ഷപ്പട്ടികയിൽ വിമർശനം ഉന്നയിച്ച ശിവദാസൻ നായരും രാജ്മോഹൻ ഉണ്ണിത്താനും നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് നേതൃത്വം അറിയിച്ചിരുന്നു. അനിൽകുമാർ നൽകിയ വിശദീകരണം നേതൃത്വത്തിനു തൃപ്തികരമല്ലാത്തതിനാലാണ് നടപടി പിൻവലിക്കാത്തതെന്നാണ് സൂചന.
എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ അനിൽകുമാർ. തന്നെ വിശ്വാസത്തിലെടുക്കാൻ കഴിയുന്നില്ലെങ്കിൽ പാർട്ടിയിൽ തുടരുന്നതിൽ കാര്യമില്ലെന്നുമുള്ള നിലപാടിലേക്ക് അനിൽ കുമാർ എത്തിയതതായാണ് സൂചന.
ചാനല്‍ ചര്‍ച്ചക്കിടെ ഡി.സി.സി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമർശനം നടത്തിയതിനായിരുന്നു സസ്പെന്‍ഷന്‍. കോഴിക്കോട് എം.പി, എം.കെ രാഘവനെതിരെയും കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരനെതിരെയും രൂക്ഷ വിമർശനമാണ് അനിൽകുമാർ നടത്തിയത്. രാഘവനാണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്നായിരുന്നു അനിൽകുമാറിന്‍റെ ആക്ഷേപം. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെ.പി അനിൽകുമാർ ആവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.