തിരുവനന്തപുരം: കോവിഡ് വാക്സിനേഷനായി അതത് തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ തന്നെ രജിസ്റ്റർ ചെയ്ത് സ്ലോട്ട് ബുക്ക് ചെയ്യണമെന്ന സർക്കാറിെൻറ പുതിയ മാർഗരേഖയിൽ ആശയക്കുഴപ്പം. തദ്ദേശസ്ഥാപനത്തിനു പുറത്ത് രജിസ്റ്റർ ചെയ്താലും അതത് വാർഡുകളിൽത്തന്നെ വാക്സിനെടുക്കാൻ നിർദേശിക്കണമെന്നും ഇതിനുശേഷം വാക്സിെൻറ ലഭ്യതയനുസരിച്ച് മറ്റുള്ളവര്‍ക്കും നല്‍കുമെന്നുമാണ് മാർഗരേഖയിൽ പറയുന്നത്.
എന്നാൽ, വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷന് വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാർത്തക്കുറിപ്പിൽ പറയുന്നു. വാക്സിനേഷെൻറ രജിസ്ട്രേഷന് നടത്തുന്നത് കോവിന്‍ പോര്‍ട്ടലിലാണ്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ല. ഇക്കാരണത്താല്‍ എവിടെ നിന്ന് വാക്സിനെടുക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി പറയുന്നത്.
ഓണ്‍ലൈനായും നേരിട്ടുമുള്ള രജിസ്ട്രേഷനിലൂടെ 50 ശതമാനം സ്ലോട്ട് വീതമാണ് അനുവദിക്കുന്നത്. വാക്സിെൻറ ലഭ്യത കുറവ് കാരണം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സ്ലോട്ട് തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ തദ്ദേശ സ്ഥാപനത്തിലുള്ള വാക്സിനേഷന് കേന്ദ്രം തന്നെ തെരഞ്ഞെടുക്കണമെന്നും ആരോഗ്യവകുപ്പിെൻറ വാർത്തക്കുറിപ്പ് വ്യക്തമാക്കുന്നു. ഈ വിഭാഗങ്ങളുടെ വാക്സിനേഷനു ശേഷം വാക്സിെൻറ ലഭ്യതയനുസരിച്ച് മറ്റുള്ളവര്‍ക്കും നല്‍കും. കലക്ടര്‍മാര്‍ ആരോഗ്യ വകുപ്പുമായി ഏകോപിപ്പിച്ചാണ് ജില്ലയിലെ വാക്സിനേഷന് പദ്ധതി തയാറാക്കുന്നതെന്നും പറയുന്നു.
വാക്സിനേഷനിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ചുമതല നൽകുന്നതാണ് പുതിയ മാർഗരേഖ. പക്ഷേ, ഓൺലൈനായി രജിസ്റ്റർ ചെയ്യുമ്പോൾ പറ്റുമെങ്കിൽ അതത് വാർഡിൽ തന്നെ രജിസ്റ്റർ ചെയ്ത് വാക്സിനെടുക്കണമെന്ന പുതിയ നിർദേശമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
നിലവിൽ, സ്ലോട്ട് ഒഴിവുള്ള എവിടെയും ആളുകൾക്ക് രജിസ്റ്റർ ചെയ്യാനും വാക്സിനെടുക്കാനും സൗകര്യമുണ്ട്. പുതിയ നിർദേശത്തോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ശക്തമാകുകയാണ്.
വാക്സിന് യജ്ഞത്തിെൻറ ഭാഗമായി 60 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും 18 വയസ്സിനു മുകളിലുള്ള കിടപ്പുരോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്സിന് നല്‍കും. ഇവരെ വാര്‍ഡ് തിരിച്ച് കണ്ടെത്തിയാണ് വാക്സിനേഷന് ഉറപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.